Connect with us

National

വിവാദ പരാമര്‍ശം: വി കെ സിംഗ് മാപ്പ് പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: ദളിത് കുട്ടികളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി വി കെ സിംഗ് മാപ്പ് പറഞ്ഞു. ആരേയും വേദനിപ്പിക്കാനല്ല താന്‍ പരാമര്‍ശം നടത്തിയത്. രാജ്യത്തിനായി പോരാടിയ ആളാണ് താന്‍. വിഭാഗീയതയെ അനുകൂലിക്കുന്നില്ലെന്നും വി കെ സിംഗ് ട്വിറ്ററില്‍ പറഞ്ഞു.

ഹരിയാനയില്‍ രണ്ട് ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവത്തിലാണ് വി കെ സിംഗ് വിവാദ പരാമര്‍ശം നടത്തിയത്. വല്ലവരും പട്ടിയെ കല്ലെറിഞ്ഞതിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നായിരുന്നു വി കെ സിംഗിന്റെ പരാമര്‍ശം.