Connect with us

Malappuram

ഫഌക്‌സ് നിരോധനം കടലാസിലൊതുങ്ങി

Published

|

Last Updated

പുളിക്കല്‍: തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന തിരഞ്ഞടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന് പുല്ലുവില.
രാഷ്ട്രീയ പാര്‍ട്ടികളൊന്നും തന്നെ ഈ നിര്‍ദ്ദേശം മുഖവിലക്കെടുത്തില്ല. തെരുവുകളിലെങ്ങും സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ വെച്ച കൂറ്റന്‍ ഫഌക്‌സുകള്‍ നിറഞ്ഞിരിക്കുകയാണ്. തിരഞ്ഞടുപ്പിനു ശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന ഇത്തരം ബോര്‍ഡുകള്‍ പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നത്.
ഒരു സ്ഥാനാര്‍ഥിയുടെ തന്നെ നിരവധി ഫഌക്‌സുകളാണ് വിവിധയിടങ്ങളിലായി ഉയര്‍ത്തിയിരിക്കുന്നത്. തുണികളുപയോഗിച്ചും പരിസ്ഥിതി സൗഹൃദമായ മറ്റു മാര്‍ഗങ്ങളുപയോഗിച്ചും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രയാസമില്ലെന്നിരിക്കെ സമയലാഭത്തിനായി ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് പരിസ്ഥിതിയെ ഏറെ ദോഷകരമായി ബാധിക്കും. സ്ഥാനാര്‍ഥികളുടെ തിരഞ്ഞടുപ്പ് വാഗ്ദാനങ്ങളെടുത്ത് നോക്കിയാലും പരിസ്ഥിതി സംരക്ഷണത്തിനായുള്ള പദ്ധതികളും കാണാന്‍ കഴിയുന്നില്ല.

Latest