Connect with us

Gulf

ഉംറ തീര്‍ഥാടകരുടെ പുതിയ നിയമാവലി ഉടന്‍ നിലവില്‍ വരും

Published

|

Last Updated

റിയാദ്: എല്ലാ വര്‍ഷവും ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധന വരുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ നിയമാവലി ഉടന്‍ നിലവില്‍ വരുമെന്ന് ഹജ്ജ് മന്ത്രി ബന്‍തര്‍ അല്‍ ഹജ്ജാര്‍. അടുത്ത വര്‍ഷം ആരംഭത്തോടെ പ്രതിമാസം 12.5 ലക്ഷം തീര്‍ഥാടകര്‍ ഉംറ നിര്‍വഹിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവില്‍ നാലു ലക്ഷം തീര്‍ഥാടകരാണ് ഓരോ മാസവും ഇവിടെ സന്ദര്‍ശനം നടത്തുന്നത്. അടുത്തമാസം പകുതിയോടെ ആരംഭിക്കുന്ന ഉംറ തീര്‍ഥാടനത്തിന് കൂടുതല്‍ പേരെ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മന്ത്രി ഉംറ ട്രാവല്‍ ഏജന്റുമാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കാന്‍ എല്ലാ ഏജന്‍സികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടകര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് മിനിറ്റുകള്‍ക്കകം വിസ അനുവദിക്കുന്ന ഇ- പോര്‍ട്ടല്‍ സംവിധാനം തുടരുമെന്നും മന്ത്രി പറഞ്ഞു.

Latest