Connect with us

Gulf

ഇമിഗ്രേഷന്‍ സംവിധാനം ലളിതമാക്കാന്‍ ഇ-ഗേറ്റ് സംവിധാനം വരുന്നു

Published

|

Last Updated

റിയാദ്: സൗദിയില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ നടപടികള്‍ ലളിതമാക്കാന്‍ ഇ-ഗേറ്റ് സംവിധാനം വരുന്നു. ദുബായില്‍ ജിടെക്‌സ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേ പാസ്‌പോര്‍ട്ട്‌സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്‌യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി പൗരന്‍മാര്‍ക്കൊപ്പം തന്നെ പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത പതിനഞ്ച് ലക്ഷത്തോളം വരുന്ന വിദേശി താമസക്കാര്‍ക്കും ഇഖാമയും റീ എന്‍ട്രി വിസയുമുണ്ടെങ്കില്‍ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളോ കാലതാമസമോ കൂടാതെ ഇ-ഗേറ്റ് വഴി ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. വിദേശികള്‍ക്ക് അവരുടെ ഇഖാമ മാറ്റം എളുപ്പത്തിന്‍ നടത്താനായി മൈ സര്‍വീസ് എന്ന പേരില്‍ പുതിയ ഓണ്‍ലൈന്‍ മള്‍ട്ടി വിസ സേവനം അടുത്തയാഴ്ച മുതല്‍ ആരംഭിക്കുമെന്നും പാസ്‌പോര്‍ട്ട്‌സ് വിഭാഗം ഡയറക്ടര്‍ അറിയിച്ചു.