Connect with us

Wayanad

എസ് വൈ എസ് സാന്ത്വനം മെഡിക്കല്‍ ക്യാമ്പ് :സ്വാഗത സംഘം രൂപവത്കരിച്ചു

Published

|

Last Updated

പന്തിപ്പൊയില്‍: എസ് വൈ എസ് സാന്ത്വനം കമ്മിറ്റി അടുത്ത മാസം എട്ടിന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സാന്ത്വനം ഓഫീസില്‍ വെച്ച് നടന്ന യോഗത്തില്‍ കണ്ടോത്താന്‍ അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.
അബ്ദുര്‍റഷീദ് ഹസനി ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ഭാരവാഹിള്‍ കണ്‍വീനര്‍ മുസ്തഫ മേക്കോത്ത്,ചെയര്‍മാന്‍ അബ്ദുഷര്‍ റഷീദ് ഹസനി, ട്രഷറര്‍ അബ്ദുള്ള ഹാജി,ജോ. കണ്‍വീനര്‍ അനസ്, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ അഹ്‌സനി, കെ സി സുലൈമാന്‍, പി സി ആലി മുസ്‌ലിയാര്‍ എ കെ ഇബ്രാഹീം ഫൈസി, മുക്കാടന്‍ കണ്ടി ഇബ്രാഹീം, അലി സുഹ്‌രി സലാം മുസ്‌ലിയാര്‍ മോയി കൊടുവേരി എന്നിവര്‍ സംബന്ധിച്ചു. ജില്ലയിലെ പ്രഗത്ഭരായ ഡോക്ടര്‍മാരെ പങ്കെടുപ്പിക്കാനും തീരുമാനമായി.

Latest