Connect with us

Gulf

ഓര്‍ഗാനിക് ആന്റ് നാച്വറല്‍ പ്രൊഡക്ട് എക്‌സിബിഷന്‍ നവം. രണ്ടിന്‌

Published

|

Last Updated

ദുബൈ: മെനോപ് (മിഡില്‍ ഈസ്റ്റ് എക്‌സിബിഷന്‍ ഫോര്‍ ഓര്‍ഗാനിക് ആന്റ് നാച്വറല്‍ പ്രൊഡക്ട്‌സ്) 13-ാമത് എക്‌സിബിഷന്‍ നവംബര്‍ രണ്ടു മുതല്‍ നാലു വരെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിലെ ഹാള്‍ നമ്പര്‍ അഞ്ചിലും ആറിലുമായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജല-പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ ദുബൈ ഗ്ലോബല്‍ ലിങ്ക്‌സ് എം ഡി നദീം അല്‍ ഫുഖാഹി വ്യക്തമാക്കി.
ഇഫോമി (ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക് അഗ്രികള്‍ചറല്‍ മൂവ്‌മെന്റ്‌സ്)യുമായി സഹകരിച്ചാണ് മെനോപ് നടത്തുന്നത്. 125 കമ്പനികള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒപ്പം ദുബൈ നഗരസഭ, ഫിലിപ്പൈന്‍സിലെ കാര്‍ഷിക വിഭാഗം, ഇന്ത്യന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ആയുഷ് എന്നിവയും എത്തും.
26 രാജ്യങ്ങളില്‍ നിന്നാണ് 125 കമ്പനികള്‍ എത്തുന്നതെന്ന് ജല പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വികസന വിഭാഗത്തിലെ ചെടികളുടെ ആരോഗ്യ വിഭാഗം തലവന്‍ എന്‍ ജി അബ്ദുല്ല അഹ്മദ് മുഹമ്മദ് വ്യക്തമാക്കി. മെനോപിന് കീഴില്‍ ആദ്യമായിട്ടാണ് സമഗ്രമായ സെമിനാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് പ്രൊജക്ട് ഹെഡ് ജോബി മാത്യു മുരിക്കനും വെളിപ്പെടുത്തി. എന്‍ജി. യൂസുഫ് അല്‍ മര്‍സൂ ഖി പങ്കെടുത്തു.

Latest