Connect with us

Kerala

കേരളാ ഹൗസിലെ റെയ്ഡ്: പൊലീസ് നടപടി തെറ്റ്‌: മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട്: ഗോമാംസം വിളമ്പുന്നെന്ന് ആരോപിച്ച് ഡല്‍ഹി കേരളാ ഹൗസില്‍ പൊലീസ് റെയ്ഡ് നടത്തിയത് ശരിയായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊലീസ് മിതത്വം പാലിക്കണമായിരുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴിലാണ് ഡല്‍ഹി പൊലീസെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യ ഹോട്ടലോ സ്ഥാപനമോ അല്ല. സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ളതാണ് കേരളാ ഹൗസിലെ റെസ്റ്റോറന്റ്‌. പൊലീസ് ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ടിയിരുന്നു. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് അതുണ്ടായില്ല. പൊലീസിന്റെ നടപടി തികച്ചും തെറ്റായിപ്പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട്, താമരശ്ശേരി രൂപത ബിഷപ്പുമാരുമായി മുഖ്യമന്ത്രി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. കോഴിക്കോട് ബിഷപ്പ് ഹൗസിലായിരുന്നു ചര്‍ച്ച. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്കകള്‍ മുഖ്യമന്ത്രിയെ അറിയിച്ചെന്നും കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അറിയിച്ചു.

കേരളാ ഹൈസിലെ പൊലീസ് റെയ്ഡിനെതിരെ സിപിഐഎം പി ബി അംഗം പിണറായി വിജയനും രംഗത്തെത്തിയിരുന്നു. സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.