Connect with us

National

മന്‍മോഹന്‍ സിങ്ങായിരുന്നു നല്ലതെന്ന് ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങി: അരുണ്‍ ഷൂരി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബിജെപി നേതാവ് അരുണ്‍ ഷൂരി. മോദിയുടെ ദിശാബോധമില്ലാത്ത ഭരണം കാരണം ജനങ്ങള്‍ മന്‍മോഹന്‍ സിങ്ങിന്റെ അഭാവം മനസ്സിലാക്കുന്നതായി അദ്ദേഹം പറഞ്ഞു. മന്‍മോഹന്‍ നല്ല അറിവുള്ളയാളെങ്കിലും ആയിരുന്നെന്ന് ജനങ്ങള്‍ പറഞ്ഞു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എഡിറ്റര്‍ ടി എന്‍ നൈനാന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ഷൂരിയുടെ പ്രതികരണം.

arun-shourie
യുപിഎയുടേയും എന്‍ഡിഎയുടേയും നയങ്ങള്‍ തമ്മില്‍ വ്യത്യാസമില്ല. ഒരു പശു കൂടുതലായി ഉണ്ടെന്നതാണ് വ്യത്യാസം. പ്രധാനമന്ത്രിയുടെ ഓഫീസ് ദുര്‍ബലമാണ്. ഓഫീസ് നിയന്ത്രിക്കാന്‍ വിദഗ്ധരായ വ്യക്തികള്‍ ഇല്ല. സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ വ്യവസായികള്‍ക്ക് ധൈര്യമില്ല. പ്രധാനമന്ത്രിയോട് അവര്‍ സത്യം പറയുന്നില്ല. ഭരണത്തിന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ 10ല്‍ 9 മാര്‍ക്ക് നല്‍കുന്നവര്‍ അതിന് ശേഷം സാമ്പദ് വ്യവസ്ഥയെ നോക്കി അമ്പരപ്പ് പ്രകടിപ്പിക്കുന്നു. എന്തെങ്കിലും ചെയ്യണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നൂവെന്നും അരുണ്‍ ഷൂരി പറഞ്ഞു.

Latest