ഡല്‍ഹി കേരളാ ഹൗസിലെ റെയ്ഡ്: ഡല്‍ഹി പൊലീസ് ബിജെപി സേനയെപ്പോലെ പെരുമാറുന്നു: കെജ്‌രിവാള്‍

Posted on: October 27, 2015 1:34 pm | Last updated: October 28, 2015 at 12:02 am
SHARE

kejriwalന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരളാ ഹൗസില്‍ പശുവിറച്ചിയുണ്ടെന്നാരോപിച്ച് റെയ്ഡ് നടത്തിയ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. ഡല്‍ഹി പൊലീസ് ബിജെപി സേനയെപ്പോലെയാണ് പെരുമാറുന്നത്. പൊലീസ് നടപടി തെറ്റാണെന്ന കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിന് പിന്തുണ അര്‍പ്പിക്കുന്നതായും കെജ്‌രിവാള്‍ വ്യക്തമാക്കി.