Connect with us

Gulf

ഫ്‌ളൈ ദുബൈ വേള്‍ഡ് സെന്‍ട്രലില്‍ നിന്ന് സര്‍വീസ് തുടങ്ങി

Published

|

Last Updated

ദുബൈ: ദുബൈയുടെ ബജറ്റ് എയര്‍ലൈനറായ ഫ്‌ളൈ ദുബൈ ദുബൈ വേള്‍ഡ് സെന്‍ട്രലില്‍ നിന്ന് സര്‍വീസ് ആരംഭിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനൊപ്പം വിവിധ നഗരങ്ങളിലേക്ക് ഫ്‌ളൈ ദുബൈ ഇവിടെ നിന്നു സര്‍വീസ് നടത്തും.
2009ല്‍ തുടങ്ങിയ ഫ്‌ളൈ ദുബൈ 45 രാജ്യങ്ങളിലായി 95 പട്ടണങ്ങളിലേക്കാണ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം 17 റൂട്ടുകളിലേക്കുള്ള സര്‍വീസുകള്‍ തുടങ്ങുകയുണ്ടായി.
2013ല്‍ പ്രവര്‍ത്തനമാരംഭിച്ച വേള്‍ഡ് സെന്‍ട്രല്‍ എയര്‍പോര്‍ട്ട് ലോകത്തെ 10 വന്‍ നിര്‍മിതികളില്‍ ഉള്‍പെട്ടതാണ്. എ 380 ഫ്‌ളൈറ്റുകള്‍ക്കുള്ള റണ്‍വേയും 64 എയര്‍ക്രാഫ്റ്റുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. വര്‍ഷത്തില്‍ 70 ലക്ഷം യാത്രക്കാരെ ഉള്‍കൊള്ളുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. എയര്‍പോര്‍ട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ വര്‍ഷത്തില്‍ രണ്ട് കോടി യാത്രക്കാരെ ഉള്‍കൊള്ളുന്നതിന് എയര്‍പോര്‍ട്ടിന് സാധിക്കും.
കോഴിക്കോട് അടക്കമുള്ള റൂട്ടുകള്‍ ഫ്‌ളൈ ദുബൈയുടെ പരിഗണനയിലുണ്ട്.