Connect with us

Kerala

സ്ത്രീ വോട്ടര്‍മാര്‍ 1.3 കോടി; കൂടുതല്‍ മലപ്പുറത്ത്‌

Published

|

Last Updated

തിരുവനന്തപുരം: അന്തിമ വോട്ടര്‍ പട്ടികയിലെ കണക്കനുസരിച്ച് തദ്ദേശ തിരഞ്ഞെടുപ്പിന് മൊത്തം 2,51,08,535 വോട്ടര്‍മാര്‍. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല മലപ്പുറവും (29,05,103) ഏറ്റവും കുറവ് വയനാടും (5,73,513) ആണ്. വോട്ടര്‍മാരുടെ എണ്ണത്തില്‍ തൊട്ടു പിറകിലുള്ള ജില്ലകള്‍ തിരുവനന്തപുരവും (26,02,589) തൃശൂരുമാണ് (24,36,213). വയനാട് പോലെ പത്ത് ലക്ഷത്തില്‍ താഴെ വോട്ടര്‍മാരുള്ള ജില്ലകളാണ് ഇടുക്കിയും (8,49,184) കാസര്‍കോടും (9,51,703).
സംസ്ഥാനത്ത് 1,30,50,163 സ്ത്രീ വോട്ടര്‍മാരാണുളളത്. പുരുഷ വോട്ടര്‍മാരുടെ എണ്ണം 1,20,58,372. എല്ലാ ജില്ലകളിലും സ്ത്രീ വോട്ടര്‍മാര്‍ തന്നെയാണ് എണ്ണത്തില്‍ മുന്നില്‍. സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ളത് മലപ്പുറത്താണ്. 14,80,329. പുരുഷ വോട്ടര്‍മാര്‍ 14,24,774. തിരുവനന്തപുരത്ത് 13,76,749 സ്ത്രീ വോട്ടര്‍മാരും 12,25,840 പുരുഷ വോട്ടര്‍മാരുമാണുള്ളത്. വയനാട്ടില്‍ ഇത് 2,91,312, 2,82,201 എന്നിങ്ങനെയാണ്.
മറ്റു ജില്ലകളിലെ വോട്ടര്‍മാരുടെ എണ്ണം. ബ്രാക്കറ്റില്‍ യാഥാക്രമം പുരുഷ, വനിതാ വോട്ടര്‍മാര്‍: കൊല്ലം-20,23,749 (9,57,614, 10,66,135), പത്തനംതിട്ട- 10,01,325 (4,68,807; 5,32,518), ആലപ്പുഴ- 16,40,898 (7,76,774; 8,64,124), കോട്ടയം- 15,03,581 (7,38,425; 7,65,156), ഇടുക്കി- 8,49,184 (4,21,703; 4,27,481), എറണാകുളം- 23,79,087 (11,67,670; 12,11,417), തൃശൂര്‍- 24,36,213 (11,56,007; 12,80,206), പാലക്കാട്- 21,31,322 (10,33,371; 10,97,951), കോഴിക്കോട്- 22,76,217 (10,94,341; 11,81,876), കണ്ണൂര്‍- 18,34,051 (8,50,414; 9,83,637), കാസര്‍േേകാട്- 9,51,703 (4,60,431; 4,91,272).

 

---- facebook comment plugin here -----

Latest