Connect with us

National

പ്രധാനമന്ത്രിയുടെ ധനസഹായം ഈദി ഫൗണ്ടേഷന്‍ നിരസിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ട്രെയിന്‍ മാറിക്കയറി പാകിസ്ഥാനിലെത്തിയ ഇന്ത്യക്കാരിയായ ഗീതയെ സംരക്ഷിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പാരിതോഷികം ഈദി ഫൗണ്ടേഷന്‍ നിരസിച്ചു. പ്രഖ്യാപനത്തിന് നന്ദിയുണ്ടെന്നും പണം ഇന്ത്യയിലെ ബധിരരും മൂകരുമായവര്‍ക്ക് ഉപയോഗപ്പെടുത്തണമെന്നും ഫൗണ്ടേഷന്‍ അഭ്യര്‍ത്ഥിച്ചു. ഒരു കോടി രൂപയായിരുന്നു പ്രധാനമന്ത്രി ഈദി ഫൗണ്ടേഷന് പ്രഖ്യാപിച്ചത്. ഫൗണ്ടേഷന്‍ സ്ഥാപകനായ അബ്ദുല്‍ സത്താറിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഡയറക്ടറുടെ തീരുമാനം.

modi with geeta
പാകിസ്ഥാനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് ഈദി ഫൗണ്ടേഷന്‍. ബധിരയും മൂകയുമായ ഗീത 2004ല്‍ 11 വയസുള്ളപ്പോഴാണ് ട്രെയിന്‍ മാറിക്കയറി പാക്കിസ്ഥാനിലെത്തുന്നത്. പഞ്ചാബില്‍ നിന്ന് സംഝോത എക്‌സ്പ്രസില്‍ ഒറ്റക്ക് യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പാക്കിസ്ഥാന്‍ റെയ്‌ഞ്ചേഴ്‌സാണ് കണ്ടെത്തുന്നത്. പിന്നീട് പെണ്‍കുട്ടിയെ ലാഹോറിലെ ചാരിറ്റി സംഘടനയായ ഈദി ഫൗണ്ടേഷന് കൈമാറുകയായിരുന്നു. ഇവരാണ് കുട്ടിക്ക് ഗീത എന്ന പേര് നല്‍കിയത്. 12 വര്‍ഷത്തിന് ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗീത ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഇതോടെയാണ് മോദി ഈദി ഫൗണ്ടേഷന് സഹായം വാഗ്ദാനം ചെയ്തത്. ഗീതയുടെ ബന്ധുക്കളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.