Connect with us

Palakkad

അഭ്യുദയ പദ്ധതിക്ക് തുടക്കാമായി

Published

|

Last Updated

വടക്കഞ്ചേരി: ജില്ലയിലെ യുവാക്കളിലും, വിദ്യാര്‍ഥികളിലും സമഗ്രവികസനവും, നൈപുണ്യ വികസനവും ലക്ഷ്യമാക്കി അഭ്യുദയ പദ്ധതിക്കും, ലക്ഷ്യ പദ്ധതിയ്ക്കും തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത പരിശീലകര്‍ക്കുള്ള പരിശീലന പരിപാടി നടന്നു. പദ്ധതിയുടെ ഭാഗമായി ലൈഫ് സ്‌കില്‍ ട്രൈയിനിംങ്, ആശയ വിനിമയ ശേഷി വര്‍ദ്ധിപ്പിക്കല്‍, വ്യക്തിത്വ വികസനം, നേതൃത്വ പരിശീലനം, കരിയര്‍ ഗൈഡന്‍സ്, നേതൃത്വ പരിശീലനം, കപ്പാസിറ്റി ബില്‍ഡിംങ്, സംരം”കത്വ പരിശീലനം തുടങ്ങിയവയാണ്
ലക്ഷ്യ പദ്ധതിയുടെ ഭാഗമായി നെന്മാറ നിയോജകമണ്ഡലത്തിലെ 15 സ്‌കൂളുകളിലായി പത്താം ക്ലാസ്സിലെയും, പ്ലസ്ടുവിലെയും പഠിക്കുന്ന 6000 ത്തോളം വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കും.
ജില്ലയിലെ 25,000 യുവാക്കളേയും, വിദ്യാര്‍ഥികളേയും പദ്ധതിയുടെ ഭാഗമായി പരിശീലനം നല്‍കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി ചെന്നൈ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റിന്റെയും, നെന്മാറ നിയോജകമണ്ഡലം എം എല്‍ എയുടെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.
പരിപാടിയുടെ ഉദ്ഘാടനം രാജീവ് ഗാന്ധി നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റ് നാഷ്‌നല്‍ ആന്റ് നാഷ്‌നല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മേധാവി ഡോ. ഹിരണ്യ പ്രതാപ് കലേഷ് നിര്‍വ്വഷിച്ചു.
സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍ ലേര്‍ണിംഗ് ഡയറക്ടര്‍ അശോക് നെന്മാറ അധ്യക്ഷത വഹിച്ചു. സി ഐ പി വി രമേഷ്, ട്രെയിനിംങ് ഡയറക്ടര്‍ ടി കെ ഹരികുമാര്‍, ജിബിന്‍, സയ്യിദ്, സ്‌കറിയ, ഇസ്ത്യാക്, വിവേഷ്, അനു, റാഷിദ്, തുടങ്ങിയവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 18 യുവാക്കളും പ്രസംഗിച്ചു.

Latest