Connect with us

Kozhikode

ജ്വല്ലറി കവര്‍ച്ച; പ്രതികളുടെ രേഖാചിത്രം തയാറാക്കുന്നു

Published

|

Last Updated

കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരായി ചമഞ്ഞ് ഫ്രാന്‍സിസ് ആലുക്കാസ് ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങളുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ പോലീസ് പ്രതികളുടെ രേഖാചിത്രം തയാറാക്കുന്നു.
ജ്വല്ലറി ജീവനക്കാരനായ ഡിജിന്റെ സഹായത്തോടെ ഡി സി ആര്‍ ബിയിലെ പോലീസുകാരനാണ് രേഖാചിത്രം വരക്കുന്നത്. സംഭവം നടന്ന് ദിവസം കഴിഞ്ഞിട്ടും കവര്‍ച്ചക്കാര്‍ ഉപയോഗിച്ച കാറിനെകുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. ചാരനിറത്തിലുള്ള ഇന്നോവ കാറില്‍ കെ എല്‍ 10 ജി എന്ന രജിസ്‌ട്രേഷന്‍ നമ്പറാണ് ഉള്ളതെന്നാണ് വിവരം. എന്നാല്‍ നമ്പര്‍ വ്യാജമാണെന്നാണ് പോലീസ് വിലയിരുത്തല്‍. കവര്‍ച്ച നടക്കുന്നതിന് മുമ്പ് തന്നെ പൂന്താനം ജംഗ്ഷനില്‍ സംഘം എത്തിയിരുന്നു. ട്രാഫിക് പോലീസിന്റെ സി സി ടിവിയില്‍ 2.50 മുതലുള്ള ദൃശ്യങ്ങളില്‍ ഇന്നോവകാറും സമീപത്ത് സംശയാസ്പദമായ നിലയില്‍ ഒരു ബൈക്കും ഉണ്ട്. കഴിഞ്ഞ ദിവസം പാളയത്തുവച്ചാണ് കവര്‍ച്ച.

Latest