Connect with us

Gulf

ആര്‍ എസ് സി മക്ക സോണ്‍ സാഹിത്യോത്സവ് 30 ന്

Published

|

Last Updated

മക്ക:രിസാല സ്റ്റഡി സര്‍ക്കിള്‍ മക്ക സോണ്‍ സാഹിത്യോത്സവ് 30 ന് ഏഷ്യന്‍ പോളി ക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് വൈകുന്നേരം ആറു മണിക്ക് നടക്കും .പതിനഞ്ച് യൂണിറ്റുകളില്‍ നടന്ന സാഹിത്യോത്സവുകളിലെ മുന്നുറോളം പ്രതിഭകളാണ് മാറ്റുരക്കുന്നത് .
49 ഇനങ്ങളിലായി പ്രൈമറി ,ജൂനിയര്‍ ,സെക്കന്ററി ,സീനിയര്‍ ,ജനറല്‍ എന്നി വിഭാഗങ്ങളിലായാണ് മത്സരം നടക്കുക .പ്രസംഗം .മാപ്പിളപ്പാട്ട് .മദ്ഹ് ഗാനം ,ക്വിസ് ,കഥാ രചന .പ്രബന്ധ മത്സരങ്ങള്‍ ,ദഫ് ,മൗലീദ് പാരയണം ,മാലപ്പാട്ട് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുക .
പരിപാടിയുടെ സ്വാഗത സംഘം രൂപികരിച്ചു. സൈദലവി സഖാഫി ,അഷ്‌റഫ് പെങ്ങാട്ട് .ബഷീര് മുസ്ലിയാര്‍ അടിവാരം .ഉസ്മാന്‍ കുരുകത്താണി .മുഹമ്മദ് ഹനീഫ് അമാനി എന്നിവര്‍ രക്ഷധികാരികളായും മുഹമ്മദ് അലി വലിയോറ(ചെയര്‍മാന്‍) ,ഷിഹാബ് കുരുകത്താണി ,ശറഫുദ്ധീന്‍ വടശേരി (കണ്‍വീനര്‍ ), ഷമീം മൂര്‍ക്കനാട് (പബ്ലിസിറ്റി ) , മുസ്തഫ കാളോത്ത് (സ്‌റ്റേജ് & ഡെക്കരേഷന്‍ ), ഉസ്മാന്‍ മട്ടത്തുര്‍(ഫുഡ് ) , സമദ് പെരിമ്പലം , സഫീര്‍ അലി , ശുഹൈബ് പുത്തന്‍ പള്ളി (ഫിനാന്‍സ് ) , സിറാജ് വില്ല്യപ്പള്ളി , മുസമ്മില്‍ (ക്ഷണം), സിദ്ധീഖ് സഅദി (സ്വീകരണം), എന്നിവരെ തിരഞ്ഞെടുത്തു .
യോഗത്തില്‍ സോണ്‍ ചെയര്‍മാന്‍ സല്‍മാന്‍ വെങ്ങളം അദ്ധ്യക്ഷത വഹിച്ചു . മുസ്തഫ കാളോത്ത് ഉദ്ഘാടനം ചെയ്തു . കലാലയം കണ്‍വീനര്‍ ഷിഹാബ് കുരുകത്താണി സ്വാഗതവും മുസമ്മില്‍ നന്ദിയും പറഞ്ഞു .