Connect with us

Ongoing News

ഇഞ്ചുറി ടൈമില്‍ ഡല്‍ഹിക്ക് ജയം

Published

|

Last Updated

കൊല്‍ക്കത്ത: ഐ എസ് എല്ലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ ഇഞ്ചുറിടൈമിലെ ഗോളില്‍ വീഴ്ത്തി ഡല്‍ഹി പത്ത് പേരുമായി കരുത്തറിയിച്ചു (1-0). മലൂദയുടെ പാസില്‍ സാന്റോസാണ് ഗോള്‍ നേടിയത്. ഇതോടെ, ആറ് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുമായി ഡല്‍ഹി രണ്ടാംസ്ഥാനത്തെത്തി. ഒന്നാംസ്ഥാനത്തുള്ള പൂനെ സിറ്റിക്കും പന്ത്രണ്ട് പോയിന്റാണ്. മൂന്നാം തോല്‍വിയോടെ അത്‌ലറ്റിക്കോ ഏഴ് പോയിന്റോടെ ആറാംസ്ഥാനത്തേക്ക് താഴ്ന്നു. എണ്‍പതാം മിനുട്ടില്‍ സൗവിക് ചുവപ്പ് കാര്‍ഡ് കണ്ടതിന് ശേഷവും ഡല്‍ഹി പൊരുതി.

Latest