Connect with us

National

രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് നരേന്ദ്രമോദി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ജനങ്ങള്‍ ഒത്തരുമയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 140ാം ജന്‍മദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി പോരാടിയ ധീരനായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേലെന്നും ഐക്യം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞതായും മോദി പറഞ്ഞു.

Latest