ജേക്കബ് തോമസിന് ഐപിഎസ് യോഗത്തില്‍ വിമര്‍ശം

Posted on: October 31, 2015 8:49 pm | Last updated: November 1, 2015 at 11:29 am
SHARE

jacob thomasതിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ പരസ്യ വിമര്‍ശനം നടത്തിയ ഡിജിപി ജേക്കബ് തോമസിന് ഐപിഎസ് അസോസിയേഷന്‍ യോഗത്തില്‍ വിമര്‍ശം. ഐപിഎസുകാര്‍ മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ അന്തസും മാന്യതയും പുലര്‍ത്തണം. നിലവാരം തകരുന്ന രീതിയിലുള്ള നടപടികള്‍ ഉണ്ടാകരുതെന്നും യോഗം അഭിപ്രായപ്പെട്ടു.

ഐപിഎസ് അസോസിയേഷന്‍ പ്രസിഡന്റായ വിന്‍സന്‍ എം പോളിന് യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. ബാര്‍കോഴ കേസില്‍ വിജിലന്‍സ് കോടതി വിധിക്കു പിന്നാലെയാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നതയുണ്ടായത്. ഇതിനെ തുടര്‍ന്നാണ് ഐപിഎസ് അസോസിയേഷന്‍ യോഗം ചേര്‍ന്നത്.

ബാര്‍കോഴക്കേസില്‍ കോടതി വിധിയെ സ്വാഗതം ചെയ്തും വിന്‍സന്‍ എം പോളിനെ പരോക്ഷമായി വിമര്‍ശിച്ചും ജേക്കബ് തോമസ് പരസ്യ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ജേക്കബ് തോമസിനെതിരേ നടപടിയെടുക്കേണ്ടി വരുമെന്ന് ഡിജിപി ടി പി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.