സിറാജ്‌ലൈവ് ഡോട്ട് കോമിന് പുതിയ മുഖശ്രീ

Posted on: November 1, 2015 12:15 am | Last updated: November 1, 2015 at 3:08 pm
SHARE

home pageകോഴിക്കോട്: ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമരംഗത്ത് നിറസാന്നിധ്യമായ സിറാജ്‌ലൈവ് ഡോട്ട് കോം കേരളപ്പിറവി ദിനമായ ഇന്ന് മുതല്‍ പുതിയ രൂപത്തില്‍. രൂപകല്‍പ്പനയിലും ഉള്ളടക്കത്തിലും സമൂലമായ മാറ്റങ്ങളോടെയാണ് സിറാജ്‌ലൈവ് ഡോട്ട് കോം വായനക്കാരിലെത്തുന്നത്. വായനക്കാരുടെ അഭിരുചിയും വായനാസുഖവും കണക്കിലെടുത്തുള്ള വിന്യാസ രീതിയും നിറങ്ങളുമാണ് പുതിയ സൈറ്റിന്റെ പ്രത്യേകത.

ഉപയോഗിക്കുന്ന ഡിവൈസിന് അനുസൃതമായി സ്‌ക്രീന്‍ സൈസ് സ്വയം ക്രമീകരിക്കുന്ന റെസ്‌പോണ്‍സീവ് സാങ്കേതിക വിദ്യയിലാണ് സൈറ്റ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മൊബൈലിലും ടാബ്‌ലറ്റിലും സൈറ്റ് സുഗമമായി വായിക്കാന്‍ ഇത് സഹായിക്കും. വാര്‍ത്തയുടെ ഉള്ളടക്കത്തിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന നാവിഗേഷന്‍ മെനു വായനക്കാര്‍ക്ക് പുതിയ അനുഭവം സമ്മാനിക്കും. കണ്ടന്റ് ഡെലിവെറി നെറ്റ്‌വര്‍ക്കിന്റെ (സി ഡി എന്‍) സഹായത്തോടെയുള്ള ഹോസ്റ്റിംഗ് സൈറ്റിന്റെ വേഗതയും വര്‍ധിപ്പിക്കും.

അലക്‌സ, ഗൂഗിള്‍ റാങ്കിംഗുകളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സിറാജ്‌ലൈവ് ഡോട്ട് കോം, ഇരുനൂറിലധികം രാജ്യങ്ങളില്‍ നിന്ന് ദിനംപ്രതി ബ്രൗസ് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യക്ക് പുറമെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ് സിറാജ്‌ലൈവിന് വായനക്കാര്‍ ഏറെയുമുള്ളത്. പുതിയ മാറ്റത്തോടെ സിറാജ്‌ലൈവ് ഡോട്ട് കോം മലയാളികളുടെ ഇഷ്ട ഓണ്‍ലൈനായി മാറും.

പുതിയ മാറ്റം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടോ? നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും sirajnewsonline@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക. 

[yop_poll id=”2″ tr_id=””” show_results=”-1″]