Connect with us

Kozhikode

നാദാപുരം മേഖല പോലീസ് വലയത്തില്‍

Published

|

Last Updated

നാദാപുരം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാദാപുരം മേഖല പോലീസ് വലയത്തില്‍. പ്രശ്‌ന ബാധിത മേഖലകളായ വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാറക്കടവ്, വളയം, അന്തിയേരി, വാണിമേല്‍ എന്നിവിടങ്ങളിലും നാദാപുരം സ്‌റ്റേഷന്‍ പരിധിയിലെ തൂണേരി, വെളളൂര്‍, പുറമേരി, ഇരിങ്ങണ്ണൂര്‍, നാദാപുരം ടൗണ്‍, കല്ലാച്ചി എന്നിവിടങ്ങളിലും നാദാപുരം സി ഐ എന്‍ സുനില്‍ കുമാര്‍, എസ് ഐ എം പി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ സായുധ സേന റൂട്ട് മാര്‍ച്ച് നടത്തി. നാദാപുരം സബ് ഡിവിഷന് കീഴിലുളള ഏഴ് സ്‌റ്റേഷനുകളിലായി 363 പ്രശ്‌ന ബാധിത ബൂത്തുകളാണുളളത്. നാദാപുരം 120, വളയം 78, കുറ്റിയാടി 103, തൊട്ടില്‍പ്പാലം 19, പേരാമ്പ്ര 14, പെരുവണ്ണാമുഴി 10, കൂരാച്ചുണ്ട് 21 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം. ഇതില്‍ വളയം പോലീസ് പരിധിയിലെ അഭയഗിരി ഗവ. വെല്‍ഫേയര്‍ എല്‍ പി സ്‌കൂള്‍ കണ്ടിവാതുക്കല്‍, ഗവ. എല്‍ പി സ്‌കൂള്‍ ചിറ്റാരി, വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, കുറ്റിയാടിയിലെ ഇന്ദിരാ നഗര്‍ അംഗനവാടി, തിനൂര്‍ വില്ലേജ്, തൊട്ടില്‍പ്പാലത്തെ സെന്റ് ജോര്‍ജ് എല്‍ പി പൂതംപാറ, സെന്റ് തോമസ് എല്‍ പി മുറ്റത്തെപ്ലാവ്, കൂരാച്ചുണ്ടിലെ കെ എച്ച് ഇ പി കക്കയം, പെരുവണ്ണാമൂഴിയിലെ പൂഴിത്തോട് ഐ സി യു പി സ്‌കൂള്‍, മുതുകാട് പ്ലാന്റേഷന്‍ ജി യു പി സ്‌കൂള്‍, മുതുകാട് ജി യു പി സ്‌കൂള്‍ എന്നീ ബൂത്തുകള്‍ മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളാണ്. ഇവിടങ്ങളില്‍ തണ്ടര്‍ ബോള്‍ട്ട് സേനക്ക് പുറമെ രണ്ട് എസ് ഐമാരുടെ നേതൃത്വത്തില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തും. വളയം, കുറ്റിയാടി, നാദാപുരം, തൊട്ടില്‍പ്പാലം, പോലീസ് സ്‌റ്റേഷനുകള്‍ക്കായി രണ്ട് ഡി വൈ എസ് പിമാരുടേയും 20 എസ് ഐ മാരുടേയും നേതൃത്വത്തില്‍ 200 ഓളം സ്‌പെഷ്യല്‍ ആംഡ് പോലീസും കെ എ പി രണ്ടാം ബറ്റാലിയനിലെ 100 പേരും എം എസ് പി യിലെ 49 പേരും, തണ്ടര്‍ ബോള്‍ട്ടിലെ 24 കമാന്റോസ് സേനാംഗങ്ങളും നാദാപുരത്തെത്തി. നാദാപുരം ഡി വൈ എസ് പിമാരായ എം പി പ്രേംദാസ്, വൈ ആര്‍ റസ്റ്റം, സി ഐ മാരായ എന്‍ സുനില്‍ കുമാര്‍, പി ചന്ദ്രമോഹന്‍, എസ് ഐമാര്‍ എന്നിവര്‍ക്കാണ് നാദാപുരം ചുമതല.

---- facebook comment plugin here -----

Latest