Connect with us

Palakkad

നടേശനെതിരെയുള്ള അന്വേഷണം തിരഞ്ഞെടുപ്പ് ചട്ടലംഘനം: ശോഭാസുരേന്ദ്രന്‍

Published

|

Last Updated

പാലക്കാട്: ബിജെപിയെ എതിര്‍ക്കുന്നതിന് സിപിഎമ്മിന് കോണ്‍ഗ്രസ് നല്‍കുന്ന പാരിതോഷികമാണ് വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണമെന്ന് ബിജെപി ദേശീയ നിര്‍വാഷക സമിതിയംഗം ശോഭാ സുരേന്ദ്രന്‍.
പിണറായി, ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നീ അച്ചുതണ്ടുകള്‍ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് വെള്ളാപ്പള്ളിക്കെതിരായ അന്വേഷണം. നിഷ്പക്ഷവും നീതിയുക്തവുമല്ലാതെ ആഭ്യന്തരവകുപ്പിനെ ഉപയോഗിച്ച് വെള്ളപ്പാള്ളിയെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ ഇത് ബിജെപി ശക്തമായി എതിര്‍ക്കും. പാലക്കാട് പ്രസ്‌ക്ലബില്‍ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സംസ്ഥാനത്തു ഉയര്‍ന്നുവരുന്ന സാമുദായിക ഐക്യം തകര്‍ക്കാനുള്ള ശ്രമമാണ് ഈ അന്വേഷണത്തിനു പുറകിലുള്ളത്. ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ആഭ്യന്തരവകുപ്പ് മന്ത്രി രമേഷ് ചെന്നിത്തല ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഈ അന്വേഷണം തന്നെ പ്രഹസനമാണ്. അത് കേരളീയര്‍ അതു ചര്‍ച്ച ചെയ്യും.
കേരളപിറവിയോടനുബന്ധിച്ച് സാംസ്‌ക്കാരിക വകുപ്പ് തയ്യാറാക്കിയ ഡോക്യുമെന്ററികളുമടെ പ്രദര്‍ശനത്തില്‍ നിന്ന് ശ്രീനാരായണഗുരുദേവനെ ഒഴിവാക്കിയ നടപടി അംഗീകരിക്കാന്‍ കഴിയില്ല.
സിപിഎം ശ്രീനാരായണഗുരുവിനെ അവഹേളിച്ചതു പോലെയാണ് ഈ നടപടിയെടുന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇത്തരത്തിലുള്ള നടപടിക്ക് കനത്ത വില നല്‍കേണ്ടിവരും. ഇതുസംബന്ധിച്ച് ബിജെപി മുഖ്യമന്ത്രിക്കും കേന്ദ്ര സാംസാക്കാരിക വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
സിപിഎം പലയിടത്തും ഭീകരവാദസംഘടനകളുമായി കൂട്ടുപിടിച്ച് ഭീകരവാദ കോണ്‍ഫെഡറേഷനു രൂപം നല്‍കി മത്സരിക്കുകയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.