Connect with us

Wayanad

മാവോയിസ്റ്റ് സംഘത്തില്‍ മലയാളി വനിത ഉള്‍പ്പെട്ടതായി സൂചന

Published

|

Last Updated

കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനവുമായി തിരുനെല്ലിയില്‍ എത്തി ലഘുലേഖകള്‍ വിതരണം ചെയ്തതില്‍ മലയാളിയായ വനിത കൂടി ഉള്‍പ്പെട്ടതായി സൂചന. ഇത് സംബന്ധിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചതായാണ് അറിയുന്നത്.
18 വയസുകാരിയായ യുവതി ഉണ്ടായിരുന്നതായി ദൃസാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട ഇവര്‍ ആദ്യമായാണ് ഇത്തരം ഓപ്പറേഷനില്‍ പങ്കെടുക്കുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
ഇവരുടെ രേഖാ ചിത്രമോ ഫോട്ടോയോ സംഘടിപ്പിച്ച് ദൃസാക്ഷികളായവരെ കാണിച്ച് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഒക്ടോബര്‍ 27നാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഏഴംഗ ആയുധധാരികളായ മാവോയിസ്റ്റ് സംഘം തിരുനെല്ലി ഗുണ്ടിക പറമ്പ് എരുവക്കി കോളനിയിലെത്തി തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണവുമായി പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖ വിതരണം ചെയ്യിുകയും ചെയ്ത് കാട്ടിലേക്ക് മറഞ്ഞത്. വിവരമറിഞ്ഞെത്തിയ തണ്ടര്‍ ബോള്‍ട്ട് സംഘം നാല് ദിവസം തുടര്‍ച്ചയായി വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും സംഘത്തെ കുറിച്ച് യാതൊരു വിധ വിവരവും ലഭിച്ചിരുന്നില്ല.

Latest