Connect with us

Gulf

ലോകത്തിലെ വലിയ മഞ്ഞ് ഉദ്യാനം 2018ല്‍ പൂര്‍ത്തിയാകും

Published

|

Last Updated

അബുദാബി: അബുദാബി റീം മാളില്‍ ലോകത്തിലെ വലിയ മഞ്ഞ് ഉദ്യാനം 2018ല്‍ തുറന്നുകൊടുക്കും.
367 കോടി ദിര്‍ഹമിലാണ് ഈ ഉദ്യാനം. ഇത് അബുദാബിയിലെ ആഗോള ടൂറിസത്തിന്റെ കേന്ദ്രമാക്കി മാറ്റാന്‍ ഉപകരിക്കും. പശ്ചിമേഷ്യയില്‍ ടൂറിസത്തിന്റെ ഹബ്ബായും അബുദാബി മാറും.
1,25,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ഉദ്യാനം മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒരേ സമയം ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 85 ഭക്ഷണശാലകളുള്‍പെടെ 450 സ്റ്റോറുകള്‍ ഉദ്യാനത്തിന്റെ ഭാഗമായി ഒരുക്കുമെന്ന് റീം മാള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷൈല്‍ എല്‍ഡ് സ്റ്റോം വ്യക്തമാക്കി.
നാഷണല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഉദ്യാനത്തിന് പിന്നില്‍. കുടുംബങ്ങളെ ആകര്‍ഷിക്കുന്ന രീതിയിലാണ് റീം മാള്‍ നിര്‍മാണം. രണ്ട് ലക്ഷം ജനങ്ങള്‍ക്ക് ഒരേ സമയം സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. ഉദ്യാനത്തിന് അബുദാബി അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സില്‍ അംഗീകാരം നല്‍കി.
1973ല്‍ കുവൈത്തിലാണ് നാഷണല്‍ റിയല്‍ സ്റ്റേറ്റ് കമ്പനി സ്ഥാപിതമായത്. പശ്ചിമേഷ്യക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളിലും നിരവധി സംരംഭങ്ങളുണ്ട്.
കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു പി എ സി (യുണൈറ്റഡ് പ്രൊജക്ട്‌സ് ഫോര്‍ ഏവിയേഷന്‍ സര്‍വീസ് കമ്പനി)യും നാഷണല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയും സംയുക്തമായാണ് മഞ്ഞുമല ഉദ്യാനം നിര്‍മിക്കുന്നത്.