Kerala
നീന്തല്‍ പഠിക്കുന്നതിനിടെ സുഹൃത്തുക്കള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു
പാവറട്ടി(തൃശൂര്‍):നീന്തല്‍ പഠിക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ഥികളായ സുഹൃത്തുക്കള്‍ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു. ചിറ്റാട്ടുകര സെന്റ് സെബാസറ്റിയന്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ പ്രണവും (15) മറ്റം സെന്റ് ഫ്രാന്‍സിസ് ബോയസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ ഗോകുലുമാണ് (15) മരിച്ചത്. പ്രണവ് ചേലൂര്‍ സ്വദേശി മാനിക്കത്ത് മണിയുടെ മകനാണ്. ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഏറത്ത് സോമന്റെ മകനാണ് ഗോകുല്‍.
---- facebook comment plugin here -----