Connect with us

Kasargod

പൊസോട്ട് തങ്ങള്‍ അനുസ്മരണ സമ്മേളനം മള്ഹറില്‍

Published

|

Last Updated

മഞ്ചേശ്വരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കളില്‍ പ്രമുഖനും എസ് വൈ എസ് സംസ്ഥാന ട്രഷററും നിരവധി മഹല്ലുകളുടെ ഖാസിയും മഞ്ചേശ്വരം മള്ഹര്‍ സ്ഥാപന സമുച്ഛയങ്ങളുടെ ശില്‍പ്പിയുമായിരുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ വഫാത്തിന്റെ നാല്‍പ്പതാം ദിന അനുസ്‌രണ സമ്മേളനവും സ്വലാത്ത് മജ്‌ലിസും ഈമാസം നാല്, അഞ്ച് തിയ്യതികളില്‍ മഞ്ചേശ്വരം മള്ഹറില്‍ നടക്കും.
നാലിന് വനിതാ പഠന വേദിയും വിവിധ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന സ്‌നേഹ വിരുന്നും നടക്കും. അഞ്ചിന് രവിലെ നടക്കുന്ന സിയാറത്തിന് സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം നേതൃത്വം നല്‍കും. മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പതാക ഉയര്‍ത്തും. അനുസ്മരണ സംഗമത്തോടനുബന്ധിച്ച് ഖത്മുല്‍ ഖുര്‍ആന്‍, ഖസ്വീദത്തുല്‍ ബുര്‍ദയും നടക്കും. ഖുര്‍ആന്‍ ഖത്തം ദുആക്ക് ഖാസി സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ കൂറാ നേതൃത്വം നല്‍കും.
വൈകിട്ട് നാലിന് മര്‍ക്കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന അനുസ്‌രണ സമ്മേളനം സമസ്ത വൈസ് പ്രസിഡന്റ് എം അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അനുസ്മരണ പ്രഭാഷണവും നടത്തും. സ്വലാത്ത് മജ്‌ലിസിനും സമാപന പ്രാര്‍ത്ഥനയ്ക്കും സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍ സപ്ലിമെന്റ് പ്രകാശനം ചെയ്യും.
സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് സൈനുദ്ദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ഹാമിദ് ഇമ്പിച്ചികോയമ്മ തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് കെ എസ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് അബ്ദുല്ല ഹബീബ് തങ്ങള്‍ കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് ഫള്ല്‍ സഅദി അല്‍ സാഹിര്‍, സയ്യിദ് അബ്ദുറഹ്ന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, പി എ ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, കോട്ടൂര്‍ കുഞ്ഞഹ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പി എം അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, അബ്ദുല്ല മുസ്‌ലിയാര്‍ ബെള്ളിപ്പാടി, സി എം ഇബ്‌റാഹിം തുടങ്ങിയവര്‍ പ്രസംഗിക്കും. അബ്ദുറസ്സാഖ് എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മൊയ്ദീന്‍ ബാവ എം എല്‍ എ, ചെന്നൈ മന്‍സൂര്‍ ഹാജി, കരീം ഹാജി ചാലിയം, ഏനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി, ഉസ്മാന്‍ ഹാജി സംബന്ധിക്കും. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറയും.

Latest