Connect with us

Wayanad

കോളനിയിലേക്ക് കൊണ്ടുപോകുകയായിരുന്ന വിദേശ മദ്യം ആദിവാസികള്‍ പിടികൂടി

Published

|

Last Updated

മാനന്തവാടി: കോളനിയിലേക്ക് കൊണ്ടുപോകുകയായിരുന്ന വിദേശ മദ്യം ആദിവാസികള്‍ പിടികൂടി. ഒരാള്‍ പിടിയില്‍ കര്‍ണാടകയിലെ കുട്ടത്ത് നിന്നും തോല്‍പ്പെട്ടി നെടുന്തണ കോളനി വഴി വേഗൂര്‍ കോളനിയിലേക്ക് കൊണ്ടുപോകുകയായിരുന്ന കര്‍ണാടകയില്‍ നിര്‍മ്മിച്ച മദ്യമാണ് നെടുന്തണ കോളനിയിലെ ആദിവാസികള്‍ പിടികൂടിയത്.
മദ്യകൊണ്ടുവന്നവരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന വേഗൂര്‍ കോളനിയിലെ അശോകന്‍(38)നെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. 180 മില്ലിയുടെ 49 ബോട്ടിലുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്.
തിരുനെല്ലി എസ്.ഐ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം കോളനിയിലെത്തി പരിശോധന നടത്തി. വേഗൂര്‍ കോളനിയിലെ സുകുവാണ് മദ്യം കടത്തിയതെന്നും താന്‍ ഒപ്പം പോയതേയുള്ളുവെന്നും അശോകന്‍ പൊലീസില്‍ മൊഴി നല്‍കി. സുകുവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തോല്‍പ്പെട്ടി ചെക്‌പോസ്റ്റുകള്‍ ഒഴിവാക്കി കര്‍ണാടകയിലെ കുട്ടത്ത് നിന്നും വനത്തിലൂടെയാണ് മദ്യം കോളനിയിലെത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

യു ഡി എഫ്
സ്ഥാനാര്‍ഥിയെ
തടഞ്ഞുവെച്ചു
മാനന്തവാടി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെയും പ്രവര്‍ത്തകരെയും സി.പി.എമ്മുകാര്‍ തടഞ്ഞുവെച്ച്. മാനന്തവാടി ബ്ലോക്ക് വാളാട് ഡിവിഷനില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി എക്കണ്ടി മൊയ്തുട്ടിയെയും പ്രവര്‍ത്തകരെയുമാണ് തടഞ്ഞപവെച്ചത്. 12ാം വാര്‍ഡ് പോരൂര്‍ കോണ്‍ഗ്രസ് ബൂത്തു പ്രസിഡന്റിന്റെ വീട്ടിലേക്ക് സ്ലിപ്പുമായി പോകുന്നതിനിടക്ക് തടഞ്ഞുവെച്ചത് വാക്കേറ്റത്തിനിടയാക്കി. സ്ലിപ് നല്‍കാന്‍ പാടില്ലെന്ന് പറഞ്ഞാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത്.

Latest