Connect with us

Wayanad

ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ബി ജെ പി തൊട്ട് പിറകെ സി പി എമ്മും കോണ്‍ഗ്രസും

Published

|

Last Updated

കല്‍പ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. തൊട്ട് പിറകെ സിപിഎമ്മും കോണ്‍ഗ്രസുമുണ്ട്. ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി എന്നീ തലങ്ങളിലേക്കുള്ള 582 സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.
ബിജെപി 521 പേരില്‍ അഞ്ച് സ്വതന്ത്രര്‍ ഒഴികെ ബാക്കിയുള്ള സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നു. ബിജെപി 516 ലും സിപിഎം 474 ലും കോണ്‍ഗ്രസ് 378 സീറ്റുകളിലും മത്സരിക്കുന്നു.
വലത് ഘടകകക്ഷികളായ ലീഗ് 158ലും ആര്‍എസ് പി ആ സീറ്റിലും സിഎംപി നാല് സീറ്റിലും മത്സരിക്കുന്നു. ഇടത് ഘടകകക്ഷികളായ ജനതാദള്‍ എസ് 15 സീറ്റിലും ഐഎന്‍എല്‍ ഏഴിലും എന്‍സിപി ആറിലും ആര്‍എസ് പി ഒരു സീറ്റിലും എല്‍ഡിഎഫ് സ്വതന്ത്രരായി 18 പേരും മത്സരിക്കുന്നു. 23 ഗ്രാമപഞ്ചായത്തുകളിലെ 413 വാര്‍ഡുകളിലേക്ക് കോണ്‍ഗ്രസ് 268ലും സിപിഎം 341ലും ജനവിധി തേടുമ്പോള്‍ ബിജെപി 383 സീറ്റുകളിലാണ് അങ്കത്തിനിറങ്ങിയിരിക്കുന്നത്. ലീഗ് 114 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മത്സരിക്കുമ്പോള്‍ സിപിഐ 42ലും ജനതാദള്‍ എസ് ഒമ്പതിലും ഐന്‍എന്‍എല്‍ ഏഴിലും ആര്‍എസ്പി ഒന്നിലും എന്‍സിപി മൂന്നിലും എല്‍ഡിഎഫ് സ്വതന്ത്രര്‍ 10 വാര്‍ഡുകളിലും മത്സരിക്കുന്നു. 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ സിപിഎം കോണ്‍ഗ്രസ് പാര്‍ടികള്‍ പത്ത് വീതം സീറ്റുകളിലാണ് മത്സരിക്കുന്നത്. ബിജെപി പതിനാറ് ഡിവിഷനുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. മൂന്ന് നഗരസഭകളിലായുള്ള 99 ഡിവിഷനുകളില്‍ സിപിഎം 82, കോണ്‍ഗ്രസ് 66 ബിജെപി 70 എന്നിങ്ങനെയാണ്. ലീഗ് 26, സിപിഐ പത്ത് ഡിവിഷനുകളിലും മത്സരിക്കുന്നു. നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 54 ഡിവിഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അമ്പത്തിരണ്ടെണ്ണത്തിലും ബിജെപി മത്സരിക്കുമ്പോള്‍ സിപിഎം 41ലും കോണ്‍ഗ്രസ് മുപ്പത്തിനാല് ഡിവിഷനുകളിലും മത്സരിക്കുന്നു. ലീഗ് പതിനാല് ഡിവിഷനുകളിലും സിപിഐ എട്ട് സീറ്റിലും ജനവിധി തേടുമ്പോള്‍ ജനതാദള്‍ യു രണ്ടിലും ജനാദള്‍ എസ് രണ്ട് കേരള കോണ്‍ഗ്രസ് എം മൂന്ന് എന്‍സിപി ഒന്ന് സീറ്റുകളിലും മത്സരിക്കുന്നു.

Latest