Connect with us

Palakkad

ഇടത് മുന്നണി സ്വന്തം ചിഹ്നത്തെ ഭയക്കുന്നു: കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മണ്ണാര്‍ക്കാട്: ഇടതുമുന്നണിക്ക് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാന്‍ ധൈര്യപ്പെടാത്ത തിരഞ്ഞെടുപ്പാണിതെന്നും ഒരു തരത്തിലും വിജയപ്രതീക്ഷയില്ലാതെയാണ് എല്‍ ഡി എഫ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും വ്യവസായ – ഐ —ടി വകുപ്പ് മന്ത്രിയും മുസ്‌ലിംലീഗ് ദേശീയ ട്രഷററുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മണ്ണാര്‍ക്കാട് നടന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തൊട്ടാകെ യു ഡി എഫ് തരംഗമാണ്. സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും, മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുമുണ്ടാക്കിയ മേന്‍മയിലാണ് യു ഡി എഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. പരാജയ ഭീതിപൂണ്ട ഇടതുമുന്നണി സ്വന്തം ചിഹ്നം ഉപേക്ഷിച്ച് സ്വതന്ത്രന്‍മാരെ പരീക്ഷിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വന്‍കിട പദ്ധതികളോടൊപ്പം തന്നെ സാധാരണക്കാരന് ആശ്വാസമായ കര്‍മ്മ പദ്ധതിയുമായാണ് യു ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുപോ—വുന്നത്. മികച്ച സ്ഥാനാര്‍ഥികളെയാണ് സംസ്ഥാനത്തുടനീളം യു ഡി എഫ് ത്രിതലപഞ്ചായത്തുകളിലേക്കും, നഗരസ ഭകളിലേക്കും കോര്‍പ്പറേഷനുകളിലലേക്കും മത്സരിപ്പിക്കുന്നതെന്നും പുതിയ തലമുറ ഐക്യമുന്നണിയുടെ വികസന അജണ്ടക്കൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ണാര്‍ക്കാട് പ്രഥമ മുനിസിപ്പാലിറ്റിയുടെ യു ഡി എഫ് പ്രകടന പത്രികയും കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.—എസ് ഹംസ, അഡ്വ.—എന്‍ ഷംസുദ്ദീന്‍ എം എല്‍ എ, അഡ്വ ടി എ സിദ്ദീഖ്, സി മുഹമ്മദ് ബഷീര്‍, അച്ചിപ്ര മൊയ്തു, സി ഷഫീക്ക് റഹിമാന്‍, റഫീക്ക് കുന്തിപ്പുഴ, സി കെ അഫ്‌സല്‍, ഹുസൈന്‍ കളത്തില്‍, സി കെ അബ്ദുറഹിമാന്‍ സംബന്ധിച്ചു.

Latest