Kerala
കക്കയം റിസര്‍വോയറില്‍ ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു
കക്കയം ഡാം
പേരാമ്പ്ര: കോഴിക്കോട് കക്കയം റിസര്‍വ്വോയറില്‍ ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ബത്തേരി സ്വദേശി നമ്പ്യാര്‍കുന്നിലെ കുന്നുമ്മല്‍ പ്രകാശന്റെ മകന്‍ ജിതിന്‍ (22) ആണ് മരിച്ചത്. ഉച്ചക്ക് മൂന്നരയോടെ ഓട്ടപ്പാലം ഭാഗത്ത് ബോട്ട് മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റു ആറു പേര്‍ രക്ഷപ്പെട്ടു.
പേരാമ്പ്ര നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് മൃതദേഹം് കരക്കെടുത്തത്. കൂരാച്ചുണ്ട് പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
---- facebook comment plugin here -----