Connect with us

Gulf

വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ബാധ്യതയും കടമയും: കാന്തപുരം

Published

|

Last Updated

????

ദുബൈ: വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏതൊരു വ്യക്തിയുടെയും ബാധ്യതയും കടമയുമാണെന്ന് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
മര്‍കസ് ഇന്ത്യ മുഴുക്കെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പൂര്‍വവിദ്യാര്‍ഥികളുടെ പങ്ക് നിസ്തുലമാണെന്നും കാന്തപുരം പറഞ്ഞു. ചടങ്ങില്‍ അലുംനി അംഗങ്ങള്‍ക്ക് നല്‍കുന്ന വിവിധോദ്ദേശ്യ പ്രിവിലേജ് ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ യു എ ഇ അലുംനി സെക്രട്ടറി മുഹമ്മദ് മാസ്റ്റര്‍ക്ക് നല്‍കി നിര്‍വഹിച്ചു .
കാരന്തൂര്‍ മര്‍കസ് സ്ഥാപനങ്ങളായ ബോര്‍ഡിംഗ്, ഓര്‍ഫനേജ്, ആര്‍ട്‌സ് കോളജ്, ഹൈസ്‌കൂള്‍, ഐ ടി സി എന്നീ സ്ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം അബൂ ഹൈലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍കസ് ആര്‍ട്‌സ് കോളജ് മുന്‍പ്രിന്‍സിപ്പല്‍ അഡ്വ. ബി വി എം റാഫി, ഐ സി എഫ് മിഡില്‍ ഈസ്റ്റ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി, സയ്യിദ് സൈനുല്‍ ആബിദീന്‍ താനൂര്‍, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്‌രി, മൂസ ഇരിങ്ങല്ലൂര്‍, മുഹമ്മദലി സഖാഫി, സി പി ഷാഫി സഖാഫി, പി കെ മുഹമ്മദ് മാസ്റ്റര്‍, അബ്ദുര്‍റഹീം ചാവക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest