Connect with us

Malappuram

ഇന്ന് ആട്ടക്കലാശം; നാളെ നിശബ്ദ പ്രചാരണം

Published

|

Last Updated

മലപ്പുറം: ജില്ലയിലെ പരസ്യ പ്രചാരം ഇന്ന് കൂടി. നാളെ നിശബ്ദ പ്രചാരണം കൂടി കഴിഞ്ഞാല്‍ ജില്ലയിലെ വോട്ടര്‍മാര്‍ ജനഹിതം രേഖ പ്പെടുത്താന്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങും. വ്യാ ഴാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തിരഞ്ഞെടുപ്പ്. പോളിങ് അവസാനിക്കുന്നത് വരെ ഉച്ചഭാഷിണി, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങള്‍, പൊതുയോഗങ്ങള്‍, ജാഥകള്‍ തുടങ്ങിയവ നടത്താന്‍ പാടില്ല. പ്രചാരണ സമയം അവസാനിച്ച ശേഷം മണ്ഡലത്തിന് പുറത്തു നിന്നെത്തിയ രാഷ്ട്രീയ നേതാക്കള്‍ മണ്ഡലം വിട്ട് പോകണം. സ്ഥാനാര്‍ഥിയോ ഇലക്ഷന്‍ ഏജന്റോ പുറത്തുള്ള വ്യക്തിയായാലും മണ്ഡലം വിട്ടു പോകേണ്ടതില്ല.
94 ഗ്രാമപഞ്ചായത്തുകളിലെ 1778 വാര്‍ഡുകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകളിലെ 223 ഡിവിഷനുകള്‍, 12 നഗരസഭകളിലെ 479 വാര്‍ഡുകള്‍, ജില്ലാ പഞ്ചായത്തിലെ 32 ഡിവിഷനുകള്‍ എന്നിവിടങ്ങളിലേയ്ക്കാണ് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 859, ബ്ലോക്ക് പഞ്ചായത്തുകളില്‍ 112, നഗരസഭകളില്‍ 226, ജില്ലാ പഞ്ചായത്തില്‍ 15 വാര്‍ഡുകള്‍ എന്നിങ്ങനെ വനിതാ സംവരണവും ഇതില്‍ യഥാക്രമം 61, 5, 16, ഒന്ന് വാര്‍ഡുകള്‍ പട്ടികജാതി വനിതാ സംവരണവുമാണ്.
ഗ്രാമപഞ്ചായത്തില്‍ 93, ബ്ലോക്ക് പഞ്ചായത്തില്‍ 15, നഗരസഭകളില്‍ 15, ജില്ലാ പഞ്ചായത്തില്‍ ഒന്ന് എന്നിങ്ങനെ വാര്‍ഡുകള്‍ പട്ടികജാതി ജനറല്‍ സംവരണവും മൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡും പട്ടികവര്‍ഗ ജനറല്‍ സംവരണവുമാണ്. ആകെ 2257 ഗ്രാമപഞ്ചായത്ത്- നഗരസഭാ വാര്‍ഡുകള്‍ക്കായി 3911 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
ഗ്രാമപഞ്ചായത്തുകള്‍ക്ക് 3431 ഉം നഗരസഭകള്‍ക്ക് 480 ഉം ബൂത്തുകളാണുള്ളത്. മൊത്തം 4128 സ്ത്രീകളും 4496 പുരുഷന്മാരും ഉള്‍പ്പെടെ 8624 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ ജനവിധി തേടുന്നത്.

---- facebook comment plugin here -----

Latest