Connect with us

Wayanad

പത്തോളം ബൂത്തൂകളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കി

Published

|

Last Updated

കല്‍പ്പറ്റ/മാനന്തവാടി: വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടര്‍മാരെ വലച്ചു. പത്തോളം ബൂത്തൂകളിലാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്. മണിക്കൂറുകള്‍ കഴിഞ്ഞാണ് വോട്ടിംഗ് ആരംഭിച്ചതും പുനരാരംഭിച്ചതും
എണ്ണൂറ്റി നാല്‍പ്പത്തിയേഴ് ബൂത്തുകളില്‍ പത്തോളം ബൂത്തുകളിലാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്. ഇത് വോട്ടര്‍മാരെ വലച്ചു. മണിക്കൂറുകളോളം വരി നില്‍ക്കേണ്ടി വന്നു വോട്ടര്‍മാര്‍ക്ക്. സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റിയിലെ 24-ാം ബൂത്ത് ബത്തേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും,മൂന്നാം ഡിവിഷന്‍ ബൂത്ത് ചേനാട് സ്‌കൂളിലും,നൂല്‍പ്പുഴ പഞ്ചായത്തിലെ 13-ാം വാര്‍ഡ് നമ്പിക്കൊല്ലിയിലെ പുത്തന്‍കുന്ന് ഒന്നാം ബൂത്തിലും,നെന്മേനി പഞ്ചായത്തിലെ 8-ാം വാര്‍ഡ് പഴൂര്‍ ഒന്നാം ബൂത്തിലും,പഞ്ചായത്തിലെ തന്നെ കോളിയാടി എ.യു.പി സ്‌കൂളിലുമാണ് വോട്ടിംഗ് യന്ത്രം തകരാറായത്. ഇതില്‍ നമ്പിക്കൊല്ലിവാര്‍ഡിലെ ബൂത്തിലെ ഒഴിച്ചുനിറുത്തിയാല്‍ മറ്റ് ഇടങ്ങളില്‍ വോട്ടിംഗ് ആരംഭിച്ചതിന് ശേഷമാണ് യന്ത്രം തകരാറിലായത്.ഇതുകാരണം വോട്ടര്‍മാര്‍ ഒന്നരമണിക്കൂര്‍ വരെ ക്യൂവില്‍ നില്‍ക്കേണ്ടിവന്നു. നൂല്‍പ്പുഴ നമ്പിക്കൊല്ലിയില്‍ ഒന്നാം ബൂത്തില്‍ രണ്‍് തവണയാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്.യന്ത്രം പുനസ്ഥാപിച്ചതിനുശേഷമാണ് വോട്ടിംഗ് പുനാരാംരഭിച്ചത്.പഴൂര്‍ സെന്റ് ആന്റണീസ് സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ രാവിലെ 89 വോ്ട്ട് പോള്‍ ചെയ്തതിന് ശേഷം 8.10-ാലെയാണ് യന്ത്രം പണിമുടക്കിയത്.പിന്നീട് ഇവിടെയും കേടുപാടുകള്‍ പരിഹരിച്ച് പത്ത് മണിയോടയാണ് പോളിംഗ് പുനരാരംഭിച്ചത്. പടിഞ്ഞാറത്തറ പതിനാലാം വാര്‍ഡ് കാപ്പുണ്ടിക്കല്‍ വാര്‍ഡില്‍ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു വോട്ടിംഗ് ആരംഭിക്കാന്‍. തവിഞ്ഞാല്‍ എട്ടാം വാര്‍ഡ് തലപ്പുഴ 9 ഇടിക്കര വാര്‍ഡുകളില്‍ യന്ത്രം പണുമുടക്കിയതിനാല്‍ ഇവിടങ്ങളില്‍ പതിനഞ്ച് മിനുട്ടിന് ശേഷമാണ് വോട്ടെടുപ്പ് തുടങ്ങിയത്. തൊണ്ടര്‍നാട് പഞ്ചായത്തിലെ വഞ്ഞോടില്‍ 120 വോട്ട് പോള്‍ ചെയ്തപ്പോള്‍ തകരാറിലായ യന്ത്രം മാറ്റി പകരം മാനന്തവാടിയില്‍ നിന്ന് യന്ത്രമെത്തിച്ചാണ് ഇവിടെ വോട്ടിംഗ് പുനരാരംഭിച്ചത്. മുട്ടില്‍ പതിനഞ്ചാം ബൂത്തിലും യന്ത്രം തകരാറിലായി. ഒരു മണിക്കൂര്‍ വൈകിയാണ് ഇവിടെ വോട്ടെടുപ്പ് ആരംഭിച്ചത്. മുളളന്‍കൊല്ലി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ ചെറ്റപ്പാലത്ത് വോട്ടിംഗ് മെഷീന്‍ തകരാറിലായത് വോട്ടിംഗ് ആരംഭിക്കാന്‍ വൈകുന്നതിന് കാരണമായി. എട്ടരയോടെയാണ് ഇവിടെ വോട്ടിംഗ് ആരംഭിച്ചത്.പുല്‍പ്പള്ളി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടിര്‍ പട്ടികയില്‍ പേരില്ലെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നെങ്കിലും ഈ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കാപ്പി സെറ്റ് എസ് എന്‍ എഎല്‍പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ ബൂത്ത് ഏജന്റുമാര്‍ക്ക് നല്‍കിയ വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലെന്ന എല്‍ഡിഎഫ് ആക്ഷേപമുന്നയിച്ചതിനെ തുടര്‍ന്ന് നേരിയ തോതില്‍ തര്‍ക്കത്തിന് കാരണമായി.