ജില്ലയില്‍ പോളിംഗില്‍ നാലര ശതമാനത്തിന്റെ വര്‍ധന

Posted on: November 4, 2015 9:16 am | Last updated: November 4, 2015 at 9:16 am
SHARE

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിംഗില്‍ നാലര ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ തവണ 77.2 ശതമാനം രേഖപ്പെടുത്തിയ ജില്ലയില്‍ ഇത്തവണ 81.46 ശതമാനമാണ് പോളിംഗ്. ജില്ലാ പഞ്ചായത്തില്‍ 83.08 ഉം കോര്‍പറേഷനില്‍ 74.78 ഉം മുനിസിപ്പാലിറ്റികളില്‍ 82.57 മാണ് പോളിംഗ് ശതമാനം.
ജില്ലാപഞ്ചായത്തിലെ വിവിധ ഡിവിഷനുകളില്‍ അഴിയൂര്‍ 79.91, എടച്ചേരി 79.25, നാദാപുരം 77.5, മൊകേരി 82.45, കുറ്റിയാടി 82.47, പേരാമ്പ്ര 85.86, കട്ടിപ്പാറ 81.42, ബാലുശ്ശേരി 85.51, ഈങ്ങാപ്പുഴ 80.43, കോടഞ്ചേരി 80.84, തിരുവമ്പാടി 84.78, ഓമശ്ശേരി 82.32, ചാത്തമംഗലം 85.21, പന്തീരാങ്കാവ് 85.55, കടലുണ്ടി 82.09, കുന്ദമംഗലം 84.46, കക്കോടി 86.25, മടവൂര്‍ 82.15, നരിക്കുനി 83.47, നന്മണ്ട 85.86, അത്തോളി 84.16, ഉള്ള്യേരി 85.46, അരിക്കുളം 84.05, മേപ്പയ്യൂര്‍ 85.74, പയ്യോളി അങ്ങാടി 82.05, മണിയൂര്‍ 82.64, ചോറോട് 81.83.
ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തില്‍ 85.82 ശതമാനമുള്ള ചേളന്നൂരിലാണ് കൂടുതല്‍ പോളിംഗ്. 79. 02 ശതമാനമുള്ള തൂണേരിയാണ് കുറവ്. മറ്റിടങ്ങളിലെല്ലാം 82നും 85നും ഇടയിലായാണ് പോളിംഗ്. മുനിസിപ്പാലിറ്റികളില്‍ കൊയിലാണ്ടി 82.55, വടകര 82.33, പയ്യോളി 82.52, രാമനാട്ടുകര 82.72, കൊടുവള്ളി 81.8, മുക്കം 84.75, ഫറോക്ക് 81.34 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്തുകളില്‍ അഴിയൂര്‍ 77.02, ചോറോട് 81.83, ഏറാമല 80.74, ഒഞ്ചിയം 82.09, ചെക്യാട് 75.01, പുറമേരി 83.47,തൂണേരി 78.96, വളയം 81.00, വാണിമേല്‍ 77.01. എടച്ചേരി80.7, നാദാപുരം 77.55, കുന്നുമ്മല്‍ 82.55, വേളം 80.88, കായക്കൊടി 80.48, കാവിലുംപാറ 82.98, കുറ്റിയാടി 82.18, മരുതോങ്കര 85.12, നരിപ്പറ്റ 82.4.ആയഞ്ചേരി 81.5.
വില്യാപ്പളളി 81.93, മണിയൂര്‍ 84.23, തിരുവളളൂര്‍ 81.2, തുറയൂര്‍ 85.26, കീഴരിയൂര്‍ 86.55, തിക്കോടി 78.79, മേപ്പയ്യൂര്‍ 86.53, ചെറുവണ്ണൂര്‍ 87.16, നൊച്ചാട് 85.68, ചങ്ങരോത്ത് 84.41, കായണ്ണ 88.63, കൂത്താളി 85.45, പേരാമ്പ്ര 85.81, ചക്കിട്ടപ്പാറ 85.07, ബാലുശ്ശേരി 85.5, നടുവണ്ണൂര്‍ 84.82, കോട്ടൂര്‍ 85.82, ഉള്ള്യേരി 86.29, ഉണ്ണികുളം 81.84, പനങ്ങാട് 86.07, കൂരാച്ചുണ്ട് 76.73, ചേമഞ്ചേരി 80.95, അരിക്കുളം 84.28, മൂടാടി 82.68, ചെങ്ങോട്ടുക്കാവ് 83.25, അത്തോളി 84.74, കക്കോടി 86.81, ചേളന്നൂര്‍ 86.03, കാക്കൂര്‍ 84.81, നന്മണ്ട 85.87, നരിക്കുനി84.33, തലക്കുളത്തൂര്‍ 85.99, തിരുവമ്പാടി 80.8, കൂടരഞ്ഞി 81.9, കിഴക്കോത്ത് 82.12, മടവൂര്‍ 82.63, പുതുപ്പാടി 80.29, താമരശ്ശേരി 80.59, ഓമശ്ശേരി82.63, കട്ടിപ്പാറ 84.7, കോടഞ്ചേരി 9.91, കൊടിയത്തൂര്‍ 4.68, കുരുവട്ടൂര്‍ 84.99, മ86.54, കുന്ദമംഗലം 84.84, ചാത്തമംഗലം82.43, പെരുവയല്‍85.29, പെരുമണ്ണ 86.3, കടലുണ്ടി 81.18.