Connect with us

Palakkad

തിരഞ്ഞെടുപ്പ് ലഹരി: തൊഴില്‍ മേഖല സ്തംഭനാവസ്ഥയില്‍

Published

|

Last Updated

കൊല്ലങ്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൊഴിലാളികളും രംഗത്തിറങ്ങിയതോടെ കാര്‍ഷിക തൊഴില്‍മേഖല സ്തംിച്ചു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ തൊഴിലാളികളെ അടക്കം വലിയ സംഘങ്ങളെ രംഗത്തിറക്കിയുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമാക്കിയതോടെയാണു രണ്ടാം വിളവിറക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലാളികളെ കിട്ടാതായത്. അന്‍പതു ശതമാനം വരുന്ന വനിതാ സംവരണത്തെ തുടര്‍ന്ന് സ്ത്രീ സ്ഥാനാര്‍ഥികള്‍ക്കൊപ്പം തൊഴിലുറപ്പ് ജോലി ചെയ്യുന്നവരെയും കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്നവരെയും രംഗത്തിറക്കി അവസാനഘട്ട വീട് കയറല്‍ ആരംഭിച്ചിരിക്കുകയാണ്.
ആദ്യഘട്ടത്തില്‍ അകന്നു നിന്ന പുരുഷ തൊഴിലാളികള്‍ പൂര്‍ണമായും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തെത്തിയതോടെ രണ്ടാം വിളവിറക്കിന്റെ നിലമൊരുക്കല്‍ ഉള്‍പ്പെടെയുള്ള പണികള്‍ പ്രതിസന്ധിയിലായി. അവസാന ഘട്ടത്തില്‍ സ്ത്രീകളും വോട്ടു തേടിയിറങ്ങിയതോടെ നടീല്‍ പണികള്‍ നടത്താന്‍ വയ്യാത്ത സ്ഥിതിയായതായി കര്‍ഷകര്‍ പറയുന്നു.—
പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളാവുന്ന ഏറെ പേരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആണെന്നതിനാലാണു പണി മുടക്കി വോട്ടു പിടിക്കാന്‍ പോവാന്‍ പല തൊഴിലാളികളും നിര്‍ബന്ധിതരാവുന്നത്.
തൊഴിലുറപ്പു പണികള്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടതായതിനാല്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ പിണക്കാതിരിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാവുന്നവരുമുണ്ട്. കൂടാതെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ പഞ്ചായത്ത് അംഗങ്ങളുടെ പിന്തുണയുറപ്പാക്കുക എന്നത് ലക്ഷ്യമാക്കുന്നവരും ഇതിനകത്തുണ്ട്.
തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍, കുടുംബ യോഗങ്ങള്‍, “വന സന്ദര്‍ശനം എന്നിവയില്‍ പങ്കെടുക്കുന്നതോടെ “രണത്തിലെത്തുന്നവരില്‍ നിന്നും കൂടുതല്‍ നേട്ടങ്ങള്‍ കൈപ്പറ്റാമെന്നു കരുതുന്നവരും ചുരുക്കമല്ല.
കര്‍ഷക തൊഴിലാളികളെ കൂടാതെ പെയിന്റിങ്, വെല്‍ഡിങ്, നിര്‍മാണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരാണു പ്രചാരണ രംഗത്ത് നില്‍ക്കുന്ന വിഭാഗങ്ങള്‍.—