Connect with us

National

ഇന്ത്യയില്‍ ഇനി പാടാനില്ലെന്ന് ഗസല്‍ ഗായകന്‍ ഗുലാം അലി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇനി പാടാനില്ലെന്ന് പാക് ഗസല്‍ ഗായകന്‍ ഗുലാം അലി. താന്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനെതിരെ സമീപകാലത്ത് ഇന്ത്യയില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ വേദനിപ്പിച്ചെന്നും ഗുലാം അലി പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ നല്ലനിലയ്ക്കുവരികയാണെങ്കില്‍ ഇന്ത്യയിലേക്കു വരുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണു ഗായകന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

നേരത്തെ ഗുലാം അലിയുടെ മുംബൈയിലെ സംഗീത പരിപാടി ശിവസേനയുടെ ഭീഷണി മൂലം റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയിലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ലക്‌നോവിലും പരിപാടി അവതരിപ്പിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നവംബര്‍ എട്ടിനു നടത്താനിരുന്ന പരിപാടി റദ്ദാക്കിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ലക്‌നോവിലെ പരിപാടിക്കും എത്തില്ലെന്നു ഗുലാം അലി വ്യക്തമാക്കിയിരിക്കുകയാണ്.