Connect with us

Ongoing News

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

Published

|

Last Updated

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്ണെന്ന നിലയിലാണ് ഇന്ത്യ. റണ്ണെടുക്കാതെ ശിഖര്‍ ധവാനാണ് ആദ്യം പുറത്തായത്. ഫിലാന്‍ഡറിന്റെ പന്തില്‍ അംല പിടിച്ച് പുറത്താക്കുകയായിരുന്നു. 75 റണ്ണെടുത്ത് പുറത്തായ മുരളി വിജയ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
പൂജാര (31), കോഹ്‌ലി (1), രഹാനെ 15), സാഹ (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. 15 റണ്ണുമായി ജഡേജയും 6 റണ്ണുമായി മിശ്രയുമാണ് ഇപ്പോള്‍ ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്കായി ഡീന്‍ എല്‍ഗര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.