Connect with us

Malappuram

നേതാക്കള്‍ എല്ലാം നേരത്തെ വോട്ട് ചെയ്യും

Published

|

Last Updated

മലപ്പുറം: തിരഞ്ഞെടുപ്പ് പര്യടനങ്ങളില്‍ തിരക്കിലായിരുന്ന പ്രമുഖ രാഷ്ട്രീയ കക്ഷിനേതാക്കളെല്ലാംതന്നെ ജില്ലയില്‍ നേരത്തെ വോട്ട് ചെയ്യും.
മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട് എല്‍ പി സ്‌കൂളിലും ലീഗ് ദേശീയ ട്രഷററും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പാണക്കാട് ഡി യു എച്ച് എസിലുമാണ് വോട്ടു ചെയ്യുന്നത്. മന്ത്രി ആര്യാടന്‍ മുഹമ്മദ് നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലും വോട്ടു രേഖപ്പെടുത്തും. മന്ത്രി പി കെ അബ്ദുര്‍റബ് പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടു ചെയ്യുന്നത്. മന്ത്രി എ പി അനില്‍കുമാറിന് മലപ്പുറം എം എസ് പി ഹൈസ്‌കൂളിലാണ് വോട്ട്. മന്ത്രി മഞ്ഞളാംകുഴി അലി പനങ്ങാങ്ങര എല്‍ പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും.
എം എല്‍ എമാരായ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി കല്‍പകഞ്ചേരി പഞ്ചായത്തിലെ പാറപ്പുറം ജി എം എല്‍ പി സ്‌കൂളിലും അഡ്വ. എം ഉമ്മര്‍ മഞ്ചേരി ചെരണി മദ്‌റസയിലും വോട്ടുരേഖപ്പെടുത്തും. എം പി അബ്ദുസമദ് സമദാനി കോട്ടക്കല്‍ ചെനക്കല്‍ മദ്‌റസയില്‍ വോട്ടുചെയ്യും. പി കെ ബശീര്‍ പത്തപ്പിരിയം ജി എല്‍ പി സ്‌കൂളിലും കെ എന്‍ എ ഖാദിര്‍ കോഡൂര്‍ പഞ്ചായത്തിലെ ഒറ്റത്തറ പാട്ടുപാറ കുളമ്പ് മദ്‌റസയിലും കെ മുഹമ്മദുണ്ണിഹാജി വള്ളുവമ്പ്രം എ എം യു പി സ്‌കൂളിലും പി ഉബൈദുല്ല ആനക്കയം പഞ്ചായത്ത് കമ്മ്യൂനിറ്റിഹാളില്‍ പതിനാലാം നമ്പറില്‍ ഒന്നാം ബൂത്തിലുമാണ് വോട്ടു ചെയ്യുന്നത്.
പി ശ്രീരാമകൃഷ്ണന്‍ പെരിന്തല്‍മണ്ണ കാദര്‍മൊല്ല യു പി സ്‌കൂളിലും കെ ടി ജലീല്‍ വളാഞ്ചേരി പൈങ്കണൂര്‍ യു പി സ്‌കൂളിലും സമ്മതിദാനാവകാശം വിനിയോഗിക്കും. എം പിമാരായ ഇ ടി മുഹമ്മദ് ബശീര്‍ വാഴക്കാട് മപ്രം ജി എം എല്‍ പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തും. പി വി അബ്ദുള്‍വഹാബ് നിലമ്പൂര്‍ ഗവണ്‍മെന്റ് മോഡല്‍ യു പി സ്‌കൂളിലും വോട്ടും ചെയ്യും. സി പി എമ്മിലെ മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടിക്ക് പാലക്കാട് ജില്ലയിലെ പിലാക്കാട് സ്‌കൂളിലാണ് വോട്ട്. സി പി എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന് കഴിഞ്ഞവര്‍ഷം മുതല്‍ തൃശൂര്‍ കേരളവര്‍മ കോളജിലാണ് വോട്ട്. സി പി എം സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ മഞ്ചേരി മുള്ളമ്പാറ എല്‍ പി സ്‌കൂളിലും വോട്ടു രേഖപ്പെടുത്തും.