Connect with us

Palakkad

മെഡിക്കല്‍ കോളജ്: കൈയേറ്റത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Published

|

Last Updated

പാലക്കാട്: കിഴക്കേയാക്കരയില്‍ ജലസേചനവകുപ്പിന്റെ കനാലും അനുബന്ധ പ്രദേശങ്ങളും ഗവ.മെഡിക്കല്‍ കോളജിന്റെ മതില്‍ക്കെട്ടിനുള്ളിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പരിസരവാസികള്‍.
മതില്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കോളജിന്റെ പിന്‍വശത്തുള്ള സ്ഥലത്തേക്കു വഴി ഇല്ലാതാകുമെന്നു നാട്ടുകാര്‍ പറഞ്ഞു. കനാലിലേക്ക് അഴുക്കുവെള്ളം വിടാന്‍ സാധ്യത ഉണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. കനാലിന്റെ ഉടമസ്ഥാവകാശം ഉള്ള ജലസേചന വിഭാഗവും സംഭവത്തെക്കുറിച്ച് ആരാഞ്ഞിരുന്നു.
കനാലും ബണ്ടും ഉള്‍പ്പെടെ രണ്ട് ഏക്കറോളം ഭൂമിയാണു മതില്‍കെട്ടി സുരക്ഷിതമാക്കുന്നത്. ഭാവിയിലെ കയ്യേറ്റം മുന്നില്‍ കണ്ടാണു കനാല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മെഡിക്കല്‍ കോളജിനോടു ചേര്‍ക്കുന്നതെന്നും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ജലവിഭവ വകുപ്പില്‍ നിലനിര്‍ത്തിയാകും നടപടികളെന്നും അധികൃതര്‍ വ്യക്തമാക്കി. വെള്ളം തുറക്കല്‍, അറ്റകുറ്റപ്പണി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ജലവിഭവവകുപ്പിന് ഏതു സമയത്തും സ്ഥലത്തു പ്രവേശിക്കാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ വിശദീകരിച്ച് സര്‍ക്കാരിലേക്കു കത്തെഴുതിയ ശേഷമാണു മതില്‍ നിര്‍മാണം ആരംഭിച്ചതെന്നാണു സൂചന.
വഴി ഇല്ലാതാകല്‍, ജലസേചനം തുടങ്ങിയ പരിസരവാസികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച നടത്താതെ നടപടികള്‍ക്കു മുതിര്‍ന്നതാണു പ്രതിഷേധത്തിനു കാരണം.

---- facebook comment plugin here -----

Latest