യുനസ്‌കോ സെക്രട്ടറി ജനറല്‍: ഖത്വറിന് ഇസ്‌ലാമിക ലോകത്തിന്റെ പിന്തുണ

Posted on: November 5, 2015 8:29 pm | Last updated: November 5, 2015 at 8:29 pm
SHARE

hamad bin abdul azeezദോഹ: യുനസ്‌കോയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള ഖത്തര്‍ സാംസ്‌കാരിക മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയുടെ സ്ഥാനാര്‍ഥിത്വത്തിന് അറബ് ലോകത്തെ സാംസ്‌കാരിക മന്ത്രിമാരുടെ പിന്തുണ. 2017ലെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കാണ് ഖത്തര്‍ പ്രതിനിധിയുടെ നാമനിര്‍ദേശം.
ഒമാനില്‍ നടന്ന അറബ് സാംസ്‌കാരിക മന്ത്രിമാരുടെ സമ്മേളനത്തിലാണ് കുവാരിക്കുള്ള പിന്തുണ പ്രഖ്യാപനം ഉണ്ടായത്. പിന്തുണ പ്രഖ്യാപിച്ച മന്ത്രിമാര്‍ക്ക് ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് കൃതജ്ഞത അറിയിച്ചു. അറബ് രാജ്യങ്ങളിലെ സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒമാന്‍ സമ്മേളനം ചര്‍ച്ച നടത്തി. ഭാവി പദ്ധതികളെക്കുറിച്ചുള്ള പങ്കുവെക്കലും നടന്നു. യുനസ്‌കോ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള ഖത്തറിന്റെ സ്ഥാനാര്‍ഥിത്വത്തിന് നേരത്തെ ജി സി സി സാംസ്‌കാരിക മന്ത്രിമാര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒക്‌ടോബറില്‍ ദോഹയില്‍ നടന്ന മീറ്റിംഗില്‍ വെച്ചായിരുന്നു പിന്തുണ പ്രഖ്യാപനം.