Connect with us

Kerala

റീപോളിംഗ് പുരോഗമിക്കുന്നു; മലപ്പുറത്തും തൃശൂരിലും കനത്ത പോളിംഗ്

Published

|

Last Updated

>>മലപ്പുറത്ത് 105 ബൂത്തുകളിലും,തൃശൂരില്‍ ഒമ്പതിടങ്ങളിലുമാണ് റീപോളിംഗ്‌ നടക്കുന്നത്.

തിരുവനന്തപുരം:തദ്ദേശതിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട പോളിംഗിനിടെ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപകമായ തകരാറുണ്ടായതിനെതുടര്‍ന്ന് മലപ്പുറത്തെ 105 ബൂത്തുകളിലും തൃശൂരിലെ ഒമ്പത് ബൂത്തുകളിലും ഇന്ന് റീപോളിംഗ് നടക്കുന്നു. ഇരു ജില്ലകളിലും കനത്ത പോളിംഗാണ് നടക്കുന്നത്.

അതിനിടെ, റീപോളിങ് തുടങ്ങിയ മലപ്പുറത്ത് വീണ്ടും യന്ത്രത്തകരാർ കണ്ടെത്തി. കോട്ടേപ്പാടം, വെളിയങ്കോട് ബൂത്തുകളിലെ യന്ത്രമാണ് തകരാറിലായത്. 60 പേർ വോട്ടുചെയ്ത ശേഷമാണ് തകരാർ ശ്രദ്ധയില്‍പെട്ടത്.