Connect with us

Malappuram

മുഹമ്മദ് വോട്ട് ചെയ്തത് ലീഗിന്; ചിഹ്‌നം കോണിയല്ല

Published

|

Last Updated

മലപ്പുറം: ചായ കുടിക്കുന്നതിന് മുമ്പ് വോട്ടു ചെയ്യണം, അതാണ് പത്തപ്പിരിയം പേരൂര്‍കുണ്ടിലെ തൊണ്ണൂറുകാരനായ വടക്കന്‍ മുഹമ്മദിന്റെ പതിവ്. സുബ്ഹി നിസ്‌കാരം കഴിഞ്ഞ് നേരെ പോകാറുള്ളത് പോളിംഗ് ബൂത്തിലേക്ക്. വോട്ട് ചെയ്യാന്‍ കാത്തിരിക്കേണ്ട ആവശ്യമില്ല, ബൂത്തിലെ ആദ്യ വോട്ട് ഇദ്ദേഹത്തിന്റെ അവകാശമാണ്. അതുകഴിഞ്ഞേ മറ്റുള്ളവര്‍ വോട്ട് ചെയ്യാറുളളു. ഇതില്‍ ആര്‍ക്കും പരാതിയുമില്ല. പ്രായം ഇത്രയൊക്കെയായിട്ടും അതിനൊരു മാറ്റവുമില്ല. ഇത്തവണയും രാവിലെ ആറര മണിയാകുന്നതിന് മുമ്പ് വടക്കന്‍ മുഹമ്മദ് പതിവ് പോലെ പത്തപ്പിരിയം പന്ത്രണ്ടാം വാര്‍ഡിലെ ജി എം എല്‍ പി സ്‌കൂളിലെ ഒന്നാം ബൂത്തിലെത്തി. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പെ യന്ത്രം തകരാറിലായതോടെ ശരിയാകുന്നത് വരെ കാത്തിരുന്നു.
നാല് മണിക്കൂറിന് ശേഷമാണ് യന്ത്രത്തകരാര്‍ പരിഹരിച്ചതും മുഹമ്മദ് വോട്ട് ചെയ്തും . ഇത്രയും കാലം ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ചോദിച്ചാല്‍ കൈയിലെ ഊന്ന് വടി അമര്‍ത്തി അദ്ദേഹം പറയും, കോണിക്കെന്ന്. എന്നാല്‍, ഇത്തവണ ഇവിടെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയുണ്ട്. ഒന്നല്ല, രണ്ട് സ്ഥാനാര്‍ഥികള്‍. പക്ഷെ ചിഹ്‌നമായി കോണിയില്ല. എ അഹമ്മദ്കുട്ടി എന്ന കുഞ്ഞാപ്പുവും എന്‍ ഉസ്മാന്‍ മദനിയുമാണ് സ്ഥാനാര്‍ഥികള്‍. രണ്ട് പേരും ലീഗുകാര്‍. ആരെയും പുറത്താക്കാന്‍ ലീഗ് നേതൃത്വം തയ്യാറായില്ലെങ്കിലും പാര്‍ട്ടി ചിഹ്നം മാത്രം അനുവദിച്ചില്ല. സൈക്കിളും തുലാസുമാണ് ഇവരുടെ ചിഹ്നം.

Latest