Connect with us

National

ബഹുഭാര്യത്വം: സ്വാര്‍ത്ഥ താത്പര്യത്തിനായി ഖുര്‍ആനെ വളച്ചൊടിക്കുന്നുവെന്ന് ഗുജറാത്ത് ഹെെക്കോടതി

Published

|

Last Updated

അഹമ്മദാബാദ്: ഒന്നിലധികം വിവാഹം ചെയ്യാന്‍ പുരുഷന്മാര്‍ ഖുര്‍ആനിനെ വളച്ചൊടിക്കുകയാണെന്ന് ഗുജറാത്ത് ഹൈക്കോടതി. നല്ല ഉദ്ദേശത്തോടെയാണ് ഖുര്‍ആന്‍ ബഹുഭാര്യത്വത്തിന് അനുമതി നല്‍കിയത്. അതിനുതന്നെ കര്‍ശനമായ നിബന്ധനകളും വെച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ ഇത് സ്വാര്‍ത്ഥ താത്പര്യത്തിനായി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും കോടതി പറഞ്ഞു.

രണ്ടാം വിവാഹം ചെയ്യുന്നതിനെതിരെ ഭാര്യ തനിക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജാഫര്‍ അബ്ബാസ് മര്‍ച്ചന്റ് എന്നയാള്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ജെബി പാര്‍ഡിവാലയാണ് ഹരജി പരിഗണിച്ചത്. അതേസമയം, മുസ്‌ലിം വ്യക്തി നിയമം അനുസരിച്ച് ജാഫറിനെതിരെ ചുമത്തിയ എഫ് ഐ ആര്‍ കോടതി റദ്ദാക്കുകയും ചെ്തയു.

ഭാര്യയോടെ ക്രൂരത കാട്ടാന്‍ ഖുര്‍ആന്‍ അനുവദിക്കുന്നില്ല. ഭാര്യയെ അടിച്ചിറക്കി രണ്ടാമതൊന്ന് കെട്ടണമെന്ന് മുസ്‌ലിം വ്യക്തി നിയമത്തില്‍ പറയുന്നില്ല. നിയമം ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ഏക സിവില്‍ കോഡിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും കോടതി പറഞ്ഞു.