Connect with us

Kerala

ഹൈക്കോടതി നിരീക്ഷണം സര്‍ക്കാറിനേറ്റ തിരിച്ചടിയെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണം സര്‍ക്കാറിനേറ്റ തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെഎം മാണി കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാക്കുന്ന നിരീക്ഷണമാണ് ഹൈക്കോടതി നടത്തിയിരിക്കുന്നത്. മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങാനാണ് മാണിയുടെ നീക്കം. മാണി രാജിവെച്ചാല്‍ മന്ത്രിസഭ താഴെവീഴുമെന്ന ഭയമാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെടാതിരിക്കാന്‍ കാരണമെന്നും കോടിയേരി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ റീപോളിംഗ് വേണ്ടിവന്നത് ഔദ്യോഗികതലത്തിലെ പിടിപ്പുകേടുകൊണ്ടാണെന്ന് കോടിയേരി ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി സര്‍ക്കാര്‍ പൂര്‍ണമായി സഹകരിച്ചില്ലെന്നും വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ വിശ്വസനീയമായ ഏജന്‍സി അന്വേഷിക്കണമെന്നും യന്ത്രം തയാറാക്കിയ ഏജന്‍സിക്ക് സാങ്കേതിക വൈദഗ്ധ്യം ഉണ്ടോയെന്ന് പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു

Latest