Connect with us

Kerala

ഹൈക്കോടതി പരാമര്‍ശം; കെഎം മാണി രാജിവെക്കില്ലെന്ന് പിജെ ജോസഫ്‌

Published

|

Last Updated

തിരുവനന്തപുരം: കെ എം മാണി രാജി വയ്‌ക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് നേതൃയോഗം. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടക്കട്ടെയെന്ന് കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനമായതായി യോഗത്തിനു ശേഷം മന്ത്രി പി ജെ ജോസഫ് പറഞ്ഞു. മാണി രാജിവെക്കില്ലെന്നതാണ് യോഗ തീരുമാനമെന്ന് പറഞ്ഞ പി ജെ ജോസഫ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിസമ്മതിച്ചു.
തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടിയെ ചോദ്യം ചെയ്ത് വിജിലന്‍സ് എഡിജിപി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസ് പരിഗണിച്ച ജസ്റ്റീസ് കമാല്‍ പാഷ രൂക്ഷ വിമര്‍ശമുന്നയിച്ചത്.

Latest