Connect with us

International

മാംസ ഇറക്കുമതി തടഞ്ഞ ദക്ഷിണാഫ്രിക്കക്കെതിരെ ഒബാമയുടെ ഉപരോധ ഭീഷണി

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയില്‍നിന്നുള്ള മാംസ ഇറക്കുമതി തടഞ്ഞ ദക്ഷിണാഫ്രിക്കക്കെതിരെ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭീഷണി. അമേരിക്കയില്‍നിന്നുള്ള പന്നി, കോഴി, ബീഫ് എന്നീ മാംസങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ 60 ദിവസത്തിനകം അവസാനിപ്പിച്ചില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്നത് റദ്ദാക്കുമെന്ന് ഒബാമ പറഞ്ഞു. ദക്ഷിണാഫ്രിക്ക തുടര്‍ച്ചയായി അമേരിക്കന്‍ വ്യാപാരത്തിന് മേല്‍ നിരവധി തടസ്സങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാലാണ് താന്‍ ഈ നടപടിക്ക് മുതിരുന്നതെന്നു പറഞ്ഞ ഒബാമ ദക്ഷിണാഫ്രിക്കയുടെ നടപടി അമേരിക്കന്‍ കാര്‍ഷിക വ്യാപാരമേഖലയെ ബാധിക്കുന്നതായും കോണ്‍ഗ്രസിനു നല്‍കിയ കത്തില്‍ പറയുന്നു. അമേരിക്കന്‍ കോഴി ഇറച്ചിക്ക് ഇറക്കുമതി ചെയ്യുന്നത് 15 വര്‍ഷമായി ദക്ഷിണാഫ്രിക്ക തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും അനാവശ്യമായ ശുചിത്വനിയന്ത്രണങ്ങളുടെ പേര് പറഞ്ഞ് പന്നിയിറച്ചിയും ബീഫും ഇറക്കുമതി ചെയ്യുന്നത് തടയുകയാണെന്നും അമേരിക്ക പറയുന്നു. ഒബാമയുടെ ഉപരോധ നീക്കത്തിന് യു എസ് നാഷണല്‍ ചിക്കന്‍ കൗണ്‍സില്‍ പ്രസിഡന്റ് മൈക്ക് ബ്രോണ്‍ പിന്തുണ നല്‍കി. ദക്ഷിണാഫ്രിക്ക ആഫ്രിക്കന്‍ ഗ്രോത്ത് ആന്‍ഡ് ഓപ്പര്‍ച്യുണിറ്റി ആക്ട് പ്രകാരം 2014ല്‍ 176 ദശലക്ഷം ഡോളറിന്റെ കാര്‍ഷിക ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതി റദ്ദാക്കിയാല്‍ നാല് മുതല്‍ ഏഴ് ദശലക്ഷം ഡോളറിന്റെ വരുമാന നഷ്ടമുണ്ടാകും. അമേരിക്കയില്‍നിന്നുള്ള മാംസ ഇറക്കുമതിക്കായി ഒക്‌ടോബര്‍ 15നുള്ളില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരണമെന്ന അന്ത്യശാസനം ദക്ഷിണാഫ്രിക്ക തള്ളിയിരുന്നു. പക്ഷിപ്പനിയെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ അമേരിക്കയില്‍നിന്നും കോഴി ഇറച്ചി ഇറക്കുമതി ചെയ്യുന്നത് ദക്ഷിണാഫ്രിക്ക നിരോധിച്ചിരുന്നു.

---- facebook comment plugin here -----

Latest