Connect with us

Organisation

കേരള മുസ്‌ലിം ജമാഅത്ത്: താത്കാലിക ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വന്നു

Published

|

Last Updated

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്തിന്റെ രൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ജില്ലാ അഡ്‌ഹോക് കമ്മിറ്റികള്‍ നിലവില്‍ വന്നു. സോണ്‍, സര്‍ക്കിള്‍, യൂനിറ്റ് രൂപത്കരണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ജില്ലാ രൂപവത്കരണങ്ങള്‍ നടത്തുകയുമാണ് അഡ്‌ഹോക് കമ്മിറ്റികളുടെ ചുമതല.
ജില്ല, ചെയര്‍മാന്‍, കണ്‍വീനര്‍ എന്ന ക്രമത്തില്‍. കാസര്‍കോഡ്- ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ഹമീദ് മൗലവി ആലമ്പാടി. കണ്ണൂര്‍- കെ പി അബൂബക്കര്‍ മൗലവി പട്ടുവം, അബ്ദുലത്തീഫ് സഅദി പഴശ്ശി. വയനാട്- കെ ഒ അഹ്മ്മദ് കുട്ടി ബാഖവി, കെ എസ് മുഹമ്മദ് സഖാഫി. കോഴിക്കോട്- കെ കെ അഹ്മ്മദ് കുട്ടി മുസ്‌ലിയാര്‍, എന്‍ അലി അബ്ദുല്ല. മലപ്പുറം- പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, സി പി സൈതലവി മാസ്റ്റര്‍. പാലക്കാട്- അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, പി പി മുഹമ്മദ്കുട്ടി മാസ്റ്റര്‍. തൃശൂര്‍- മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ താഴപ്ര, പി കെ ബാവ ദാരിമി. എറണാകുളം- വി എച്ച് അലി ദാരിമി, ഡോ. എ ബി അലിയാര്‍. ആലപ്പുഴ- ഡോ. എം എം ഹനീഫ മൗലവി, എസ് നസീര്‍. കോട്ടയം- കെ എസ് എം റഫീഖ് അഹ്മ്മദ് സഖാഫി, കെ എം മുഹമ്മദ്. ഇടുക്കി- സയ്യിദ് ജഅ്ഫര്‍ കോയ, ടി കെ അബ്ദുല്‍ കരീം സഖാഫി. പത്തനംതിട്ട- ഡോ. പി എ അലി ഫൈസി, പി എ ഷാജഹാന്‍. കൊല്ലം- പി എ ഹൈദറൂസ് മുസ്‌ലിയാര്‍, എ കെ ജലാലുദ്ദീന്‍. തിരുവനന്തപുരം- അബ്ദുര്‍റഹ്മാന്‍ സഖാഫി വിഴിഞ്ഞം, എ സൈഫുദ്ദീന്‍ ഹാജി. നീലഗിരി- കെ പി മുഹമ്മദ് ഹാജി, സി കെ കെ മദനി എന്നിവരെ തിരഞ്ഞെടുത്തു.

Latest