Connect with us

Wayanad

മേളയിലെ സജീവ സാന്നിധ്യമായി ലീവ്‌സ് വിദ്യാര്‍ഥി കൂട്ടായ്മ

Published

|

Last Updated

മാനന്തവാടി: ഉപജില്ലാ ശാസ്ത്ര മേളയില്‍ സജീവസാന്നിധ്യമായി മാറിയിരിക്കുകയാണ് ലീവ്‌സ് വിദ്യാര്‍ഥി കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍. ആതിഥേയരായ തൃശിലേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സൗഹൃദ ക്ലബിലെ അംഗങ്ങളാണ് മേളയുടെ വിജയത്തിനായി സേവന നിരതരായി രംഗത്ത് എത്തിയത്.
ലിങ്കിംഗ്, എന്‍വിറന്‍മെന്റ് ആന്‍ഡ് ഫാമിംഗ് എന്നതിന്റെ ചുരുക്കപ്പേരായ ലീവ്‌സ് എന്ന ലോഗോ പതിച്ച പച്ച ടീ ഷര്‍ട്ട് ധരിച്ചാണ് മേളയുടെ മുക്കിലും മൂലയിലും വിദ്യാര്‍ഥികള്‍ കര്‍മ്മനിരതരായിട്ടുള്ളത്. പ്രകൃതിയെ സംരക്ഷിക്കുക, കൃഷി രീതിയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്നതാണ് ലീവ്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത്. പെണ്‍കുട്ടികള്‍ഉള്‍പ്പെടെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ 45 കുട്ടികളാണഅ ലീവ്‌സ് കൂട്ടായ്മയിലുള്ളത്. ഇവര്‍ക്ക് ആവശ്യമായ യൂണിഫോം പി ടി എ ആണ് നല്‍കിയത്.
ലോഗോ ഉള്‍പ്പെടെ ഡിസൈന്‍ ചെയ്തത് വിദ്യാര്‍ഥികളാണ്.
പ്രദര്‍ശന സ്റ്റാളുകള്‍, പാചകപ്പുര, തത്സമയ മത്സരങ്ങള്‍ നചടക്കുന്ന വേദികള്‍,വിവിധ കമ്മിറ്റികളുടെ ഓഫീസുകള്‍, മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വെള്ളവും മറ്റും എത്തിച്ച് കൊടുക്കല്‍.
പ്രദര്‍ശനം കാണാന്‍ എത്തുന്ന വിദ്യാര്‍ഥികളേയും പൊതുജനത്തേയും നിയന്ത്രിക്കുക തുടങ്ങിയ മേളയുടെ എല്ലായിടങ്ങളിലും വളരെ ഫലചിട്ടയായ പ്രവര്‍ത്തനമാണ് ലീവ്‌സ് അംഗങ്ങള്‍ നടത്തിയത്. സ്‌കൂളിലെ അധ്യാപകനായ ലീവ്‌സിന്റെ കോ-ഓഡിനേറ്ററായ കെ ബി സിമില്‍ ആണ് ഇവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. മറ്റു വിദ്യാര്‍ഥികള്‍ക്കും മാതൃകയാവുകയാണ് ലീവ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍.

Latest