Connect with us

Wayanad

ശാസ്ത്ര കൗതുകങ്ങളും വിസ്മയ കാഴ്ചകളുമായി ഉപജില്ലാ ശാസ്ത്രമേള സമാപി

Published

|

Last Updated

മാനന്തവാടി: ശാസ്ത്ര കൗതുകങ്ങളും വിസ്മയ കാഴ്ചകലുമൊരുക്കി മാനന്തവാടി ഉപജില്ലാ ശാസ്ത്ര മേള സമാപിച്ചു.ഇന്നലെ നടന്ന പ്രദര്‍ശനം തൃശിലേരിക്കാര്‍ക്ക് നവ്യാനുഭവമായി. പച്ചക്കറി വിത്തുകള്‍ കൊണ്ടുള്ള വിവിധ രൂപങ്ങള്‍, അപൂര്‍വ ഇനം ഔഷധ സസ്യങ്ങള്‍, നാണയ ശേഖരങ്ങള്‍, ആദിവാസി വിഭാഗം പ്രചീന കാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങളും ആഭരണങ്ങളും,ശില, മണ്ണ്, ഫോസില്‍ എന്നിയുടെ വിവിധ കാലഘട്ടങ്ങളിലെ രൂപ പരിണാമങ്ങള്‍ ഇവയെല്ലാം മേള കാണാനെത്തിയവര്‍ക്ക് വേറിട്ട അനുഭവമായി. മാനനന്തവാടി എം ജി എം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച കരിമ്പിന്‍ ചണ്ടിയില്‍ നിന്നും വൈദ്യുതി ഉദ്പ്പാദിപ്പിക്കുന്ന ഉപകരണം, പനമരം ഗവ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ക്യാമറയുടെ പ്രവര്‍ത്തനങ്ങളിലൂടെ, കൃഷിയിടത്തില്‍ എത്തുന്ന മൃഗങ്ങളുടേയും പക്ഷികളെയും ഓടിക്കാന്‍ കഴിയുന്ന റാസ്പറി പൈ,കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറച്ച് ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഗ്രീന്‍ ഹൗസ് എഫക്ട്, പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍ ഉത്പ്പാദിപ്പിക്കാന്‍ കഴിയുന്ന കണ്ടു പിടുത്തം, ഇന്ത്യ 2016 ജൂണില്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന ജി സാറ്റിന്റെ പുതിയ മാതൃക എന്നിവയെല്ലാം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നവയായിരുന്നു. ചാര്‍ട്ടില്‍ 25 സ്റ്റാളുകളും, കളക്ഷനില്‍ 30 ഉം, വര്‍ക്കിംഗ് മോഡലില്‍ 41ഉം,സ്റ്റില്‍ മോഡലില്‍ 44ഉം, പ്രോജക്ടില്‍ 34ഉം ഉള്‍പ്പെടെ 246 സ്റ്റാളുകളാണ് പ്രവര്‍ത്തി പരിചയ മേളയില്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നത്.
ച്ചു

Latest