ബിഹാര്‍ ഫലത്തിനു പിന്നാലെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച

Posted on: November 9, 2015 11:27 am | Last updated: November 9, 2015 at 11:58 pm
SHARE

stocks-reaction4മുംബൈ: ബിജെപി സഖ്യത്തിന് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച. സെന്‍സെക്‌സില്‍ 600 പോയിന്റോളം ഇടിവുണ്ടായി. നിഫ്റ്റിയിലും ഇടിവ് നേരിട്ടു. ഡോളറിനെതിരെ രൂപയും മൂല്യത്തകര്‍ച്ച നേരിട്ടു. 73 പൈസയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു ഡോളറിന് 66.50 രൂപ എന്ന മൂല്യത്തിലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്.
ബിഹാറില്‍ ബിജെപിക്കുണ്ടായ തിരിച്ചടി സാമ്പത്തിക പരിഷ്‌കരണ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് വിപണികള്‍ തകര്‍ച്ച നേരിട്ടതെന്നാണ് വിലയിരുത്തല്‍.