Connect with us

National

പാര്‍ലിമെന്റ് ശൈത്യകാല സമ്മേളനം 26ന്

Published

|

Last Updated

ന്യൂഡല്‍ഹി: അസഹിഷ്ണുതാ പ്രവണതകളും, ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലവുമുള്‍പ്പെടെ സമകാലിക സംഭവങ്ങള്‍ക്കിടെ പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനം ഈമാസം 26 ന് ആരംഭിക്കും. അടുത്തമാസം 23 വരെയാണ് സമ്മേളനം. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലിമെന്ററികാര്യ മന്ത്രിസഭാ സമിതി യോഗത്തിന്റേതാണ് തീരുമാനം. ചരക്ക് സേവന നികുതി ബില്‍ ഉള്‍പ്പെടെയുള്ള സുപ്രധാന ബില്ലുകള്‍ ഈയോഗത്തില്‍ പരിഗണിക്കുന്നുണ്ട്. വേനല്‍ക്കാല സമ്മേളനം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ജി എസ് ടി ഉള്‍പ്പെടെയുള്ള നിരവധി ബില്ലുകള്‍ പാസ്സാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ശീതകാല സമ്മേളനത്തില്‍ സഭയുടെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷ സഹകരണവും യോഗം അഭ്യര്‍ഥിച്ചു.
അതേസമയം ബീഹാര്‍ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ നടക്കുന്ന ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷ നിരയില്‍ കൂടുതല്‍ ഐക്യം രൂപപ്പെടുമെന്നതിനാല്‍ വേനല്‍കാല സമ്മേളനത്തിന്റെ തനിയാവര്‍ത്തമായി മാറാനുളള്ള സാധ്യത തള്ളിക്കളയാനാകില്ല. മാധ്യമങ്ങളുമായി സംസാരിക്കുകവെ ബീഹാറിലെ പരാജയം ശൈത്യകാലസമ്മേളനത്തിന്റെ വിഷയമാവരുതെന്ന് പാര്‍ലിമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു അഭ്യര്‍ഥിച്ചു.

Latest